കൃത്യമായ പഠനവും ചർച്ചയും വേണം; ഏകീകൃത സിവിൽ കോഡ് ധൃതിയില്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ആർഎസ്എസ്

കൃത്യമായ പഠനവും ചർച്ചയും വേണം; ഏകീകൃത സിവിൽ കോഡ് ധൃതിയില്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ആർഎസ്എസ്

ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുപോലെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുതെന്നും ആർഎസ്എസ് ആവശ്യം
Updated on
1 min read

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ ധൃതി കാണിക്കേണ്ടതില്ലെന്ന നിലപാടുമായി ആർഎസ്എസ് പ്രസിദ്ധീകരണം. ആർഎസ്എസുമായി ബന്ധമുള്ള ഇന്ദ്രപ്രസ്ഥ സംവാദ മാസികയിലാണ് പരാമർശം. ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കാൻകൃത്യമായ പഠനവും കൂടിയാലോചനകളും ആവശ്യമാണ്. ധൃതി പിടിച്ച് നടപ്പിലാക്കേണ്ട ഒന്നല്ല ഈ നിയമം. കൂടിയാലോചനകളില്ലാതെ ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്ത് കളഞ്ഞതു പോലെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുതെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നുണ്ട്.

കേന്ദ്ര നിയമനിര്‍മ്മാണത്തിലൂടെയല്ല മറിച്ച് സംസ്ഥാനങ്ങള്‍ വഴി വേണം സിവില്‍ കോഡ് നടപ്പാക്കേണ്ടത് എന്ന നിലപാടിലേക്കാണ് ആർഎസ്എസ് പതിയെ ചുവടുമാറ്റുന്നത്. ഉത്തരാഖണ്ഡ് സർക്കാർ സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി രാജ്യത്തെമ്പാടുനിന്നും അഭിപ്രായശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ് സർക്കാരും സമാനമായൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

ഭരണഘടന നിലവില്‍ വന്നിട്ട് 73 വര്‍ഷം കഴിഞ്ഞിട്ടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയിട്ടില്ലെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്

നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നാണ് രാജ്യത്തെ നിയമവാഴ്ച കൊണ്ടും ജനാധിപത്യം കൊണ്ടും അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇതല്ല രാജ്യത്തിപ്പോള്‍ നടക്കുന്നത്. ഭരണഘടന നിലവില്‍ വന്നിട്ട് 73 വര്‍ഷം കഴിഞ്ഞിട്ടും ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയിട്ടില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നുക്രിമിനല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെങ്കിലും സിവില്‍ കോഡ് വ്യത്യസ്തമാണ്. നിങ്ങള്‍ ഒരു ഹിന്ദു സ്ത്രീയാണെങ്കില്‍ വിവാഹമോചനത്തിന് ശേഷം നിങ്ങള്‍ക്ക് ജീവനാംശം ലഭിക്കും. എന്നാല്‍ ഒരു മുസ്ലീം സ്ത്രീയാണെങ്കില്‍ അത് ലഭിക്കില്ല. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ലേഖനത്തില്‍ പറയുന്നു

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് പോലെ ധൃതിയില്‍ നടപ്പിലാക്കേണ്ട ഒന്നല്ല ഏകീകൃത സിവില്‍ കോഡ് എന്നും എഡിറ്റോറിയലില്‍ പറയുന്നു

ഇപ്പോൾ പല മതങ്ങൾക്കും പല നിയമങ്ങളാണ്. ഹിന്ദു ക്ഷേത്രങ്ങളിലും അതിൻറെ വരുമാന സ്രോതസ്സിലും സർക്കാർ അമിതമായി കൈ കടത്തുന്നു. എന്നാൽ മുസ്ലീം പള്ളികളുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടക്കുന്നില്ല. ഇത് ജനാധിപത്യത്തിന് എതിരാണെന്നാണ് ആർഎസ്എസ് വാദിക്കുന്നു.

മറ്റ് മതങ്ങള്‍ അനുഭവിക്കുന്ന അതേ മതപരമായ അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്കും ലഭിക്കണം

ഹിന്ദു മതത്തില്‍ നിന്ന് വ്യത്യസ്തമായി നിരവധി ആചാരങ്ങളുള്ള ആദിവാസി സമൂഹത്തെ അവഗണിക്കുന്ന നിയമത്തെ ഏകീകൃത സിവില്‍ കോഡിലൂടെ പുനര്‍നിര്‍മിക്കണമെന്നും സംഘപരിവാര്‍ ആവശ്യപ്പെടുന്നു. മതപരമായ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിവേചനം പാടില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു

ഹിന്ദു സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നു. എന്നാല്‍ ഇതൊന്നും മറ്റ് മതത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നില്ല

ഉദാഹരണമായി ക്ഷേത്രങ്ങളുടെയും അതിന്റെ വരുമാനത്തിനുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നിയന്ത്രണം മുസ്ലീം പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കും ബാധകമല്ല. ഹിന്ദു ക്ഷേത്രങ്ങളെല്ലാം നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ മസ്ജിദിന് അതിന്റെ ആവശ്യമില്ല. ഹിന്ദു സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഇടപെടുന്നു. എന്നാല്‍ ഇതൊന്നും മറ്റ് മതങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നില്ല. ജനാധിപത്യത്തില്‍ ഇങ്ങനയൊരു വിവേചനം അനുവദിക്കാന്‍ സാധിക്കില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in