പാഠപുസ്തകത്തിൽനിന്ന് നെഹ്റുവിനെ പുറത്താക്കി യുപി സർക്കാർ; 50 മഹദ് വ്യക്തികളുടെ പട്ടികയിൽ സർവക്കറും ദീൻ ദയാൽ ഉപാധ്യായയും

പാഠപുസ്തകത്തിൽനിന്ന് നെഹ്റുവിനെ പുറത്താക്കി യുപി സർക്കാർ; 50 മഹദ് വ്യക്തികളുടെ പട്ടികയിൽ സർവക്കറും ദീൻ ദയാൽ ഉപാധ്യായയും

നെഹ്‌റു രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം ചെയ്തിട്ടില്ലെന്ന് യുപി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി
Updated on
2 min read

ഇന്ത്യയിലെ മഹദ്‌വ്യക്തികളുടെ പട്ടികയില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പുറത്താക്കി ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ വകുപ്പ്. 50 മഹാന്മാരുടെ ജീവചരിത്രം പഠിക്കാനുള്ള പട്ടികയില്‍ പകരം ഇടംപിടിച്ചത് വി ഡി സവര്‍ക്കറും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയും.

പാഠപുസ്തകത്തിൽനിന്ന് നെഹ്റുവിനെ പുറത്താക്കി യുപി സർക്കാർ; 50 മഹദ് വ്യക്തികളുടെ പട്ടികയിൽ സർവക്കറും ദീൻ ദയാൽ ഉപാധ്യായയും
സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകളില്ലാതെ ഭരണഘടനയുടെ ആമുഖവുമായി തെലങ്കാന പാഠപുസ്തകം; അബദ്ധം സംഭവിച്ചതെന്ന് വിശദീകരണം

ഒന്‍പത് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളിലാണ് നെഹ്‌റുവിനെ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട മഹദ്‌വ്യക്തികളുടെ ജീവചരിത്രം പഠിപ്പിക്കുക. മഹാത്മാ ഗാന്ധി, ഭഗത് സിങ്, ഭീംറാവു അംബേദ്കര്‍, രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പട്ടികയില്‍ മദന്‍ മോഹന്‍ മാളവ്യ, പതഞ്ജലി മഹര്‍ഷി, സുശ്രുതന്‍, ശങ്കരാചാര്യര്‍, പാണിനി, ഛത്രപതി ശിവജി എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

പാഠപുസ്തകത്തിൽനിന്ന് നെഹ്റുവിനെ പുറത്താക്കി യുപി സർക്കാർ; 50 മഹദ് വ്യക്തികളുടെ പട്ടികയിൽ സർവക്കറും ദീൻ ദയാൽ ഉപാധ്യായയും
'ചെറിയ മാറ്റങ്ങള്‍ പരസ്യപ്പെടുത്തേണ്ടതില്ല'; പാഠപുസ്തക പരിഷ്കരണത്തില്‍ വിശദീകരണവുമായി എന്‍സിഇആര്‍ടി
വി ഡി സവര്‍ക്കര്‍
വി ഡി സവര്‍ക്കര്‍

നെഹ്‌റുവിനെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനെ യു പി സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ഗുലാബ് ദേവി ന്യായീകരിച്ചു. നെഹ്‌റു രാജ്യത്തിനുവേണ്ടി പരമമായ ത്യാഗം ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.

''സവര്‍ക്കറെയും പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയെും പോലുള്ള മഹദ് വ്യക്തികളെക്കുറിച്ച് പഠിപ്പിക്കുന്നില്ലെങ്കില്‍ നാം എന്താണ് അവരെ പഠിപ്പിക്കുന്നത്,''പട്ടികയില്‍ സവര്‍ക്കറെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലെ മഹദ്‌വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് പകരം തീവ്രവാദികളെക്കുറിച്ചാണോ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.

 ദീന്‍ ദയാല്‍ ഉപാധ്യ
ദീന്‍ ദയാല്‍ ഉപാധ്യ

ഒമ്പതാം ക്ലാസില്‍ ചന്ദ്രശേഖര്‍ ആസാദ്, ബിര്‍സ മുണ്ട, ബീഗം ഹസ്രത്ത് മഹല്‍, വീര്‍ കുന്‍വര്‍ സിങ, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, ഗൗതമ ബുദ്ധന്‍, ജ്യോതിബ ഫൂലെ, ഛത്രപതി ശിവജി, വിനായക് ദാമോദര്‍ സവര്‍ക്കര്‍, വിനോബ ഭാവെ, ശ്രീനിവാസ രാമാനുജന്‍, ജഗദീഷ് ചന്ദ്ര ബോസ് എന്നിവരുടെ ജീവചരിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മംഗള്‍ പാണ്ഡെ, റോഷന്‍ സിങ്, സുഖ്ദേവ്, ലോകമാന്യ തിലക്, ഗോപാല കൃഷ്ണ ഗോഖലെ, മഹാത്മാഗാന്ധി, ഖുദി റാം ബോസ്, സ്വാമി വിവേകാനന്ദന്‍ എന്നിവരെക്കുറിച്ചാണ് പത്താം ക്ലാസില്‍ പഠിക്കേണ്ടത്.

രാം പ്രസാദ് ബിസ്മല്‍, ഭഗത് സിങ്, ഭീംറാവു അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ, മഹാബിര്‍ ജെയിന്‍, മദന്‍ മോഹന്‍ മാളവ്യ, അരവിന്ദ് ഘോഷ്, രാജാ റാം മോഹന്‍ റോയ്, സരോജിനി നായിഡു, നാനാ സാഹെബ്, പതഞ്ജലി മഹര്‍ഷി, സുശ്രുതന്‍, ഹോമി ജഹാംഗീര്‍ ഭാഭ എന്നിവരുടെ ജീവചരിത്രം പതിനൊന്നാം ക്ലാസിലും രാമകൃഷ്ണ പരമഹംസന്‍, ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി, രാജ്ഗുരു, രവീന്ദ്രനാഥ ടാഗോര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, റാണി ലക്ഷ്മി ബായ്, മഹാറാണാ പ്രതാപ്, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശങ്കരാചാര്യര്‍, ഗുരു നാനാക് ദേവ്, എപിജെ അബ്ദുള്‍ കലാം, രാമാനുജാചര്യ, പാണിനി, ആര്യഭട്ട, സി വി രാമന്‍ എന്നിവരെക്കുറിച്ച് പന്ത്രണ്ടാം ക്ലാസിലും പഠിക്കണം.

മഹദ് വ്യക്തികളുടെ ജീവിതം പരിചയപ്പെടുത്തുന്ന ഈ പാഠഭാഗം എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി പഠിക്കുകയും പരീക്ഷയില്‍ വിജയിക്കുകയും വേണമെന്ന് യു പി ബോര്‍ഡ് സെക്രട്ടറി ദിബ്യകാന്ത് ശുക്ല പറഞ്ഞു. എന്നാല്‍ ഈ പരീക്ഷയുടെ മാര്‍ക്ക് ഹൈസ്‌ക്കൂള്‍, ഇന്റര്‍മീഡിയറ്റ് മാര്‍ക്ക് ഷീറ്റില്‍ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നത് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ബിജെപിയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നീക്കങ്ങളും കുറേ നാളുകളായി നടന്നു വരികയായിരുന്നുവെന്നും ഇപ്പോഴാണ് തീരുമാനമെടുത്തതെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in