ആര്‍ത്തവ അവധി: സര്‍ക്കാരിന്റെ നയപരമായ വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി

ആര്‍ത്തവ അവധി: സര്‍ക്കാരിന്റെ നയപരമായ വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി

മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണെന്നും കോടതിയ്ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്
Updated on
1 min read

വിദ്യാര്‍ത്ഥിനികള്‍ക്കും വനിതാ ജീവനക്കാര്‍ക്കും ആര്‍ത്തവ അവധി നല്‍കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ വിഷയമെന്ന് നിരീക്ഷിച്ചാണ് കോടതി പൊതു താൽപ്പര്യ ഹർജി തള്ളിയത്. മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കേണ്ടതാണെന്നും കോടതിയ്ക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിരീക്ഷണം
ആര്‍ത്തവ അവധി: സര്‍ക്കാരിന്റെ നയപരമായ വിഷയമെന്ന് സുപ്രീംകോടതി, ഹര്‍ജി തള്ളി
ആര്‍ത്തവ അവധി ചര്‍ച്ചയാക്കിയത് അനഘയുടേയും അംഗിതയുടെയും പോരാട്ടം

ഇത്തരത്തിലുള്ള നിര്‍ദേശം മാനദണ്ഡമായി വച്ചാല്‍ സ്ത്രീകളെ ജോലിക്കായി നിയമിക്കുന്നത് കുറയുമോയെന്ന ആശങ്കയും കോടതി പങ്കുവച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര വനിതാ - ശിശു മന്ത്രാലയമാണെന്നും ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിരീക്ഷിച്ചു.

നയപരമായ വിഷയത്തില്‍ ഇടപെടില്ലെന്നായിരുന്നു കോടതി പറഞ്ഞത്

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ക്യാമ്പസുകളിലും ആര്‍ത്തവാവധി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ ഇത് രാജ്യവ്യാപകമായി നടപ്പാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

logo
The Fourth
www.thefourthnews.in