രാജ്യത്തെ ഐഐടികളിൽ എസ് സി- എസ് ടി സെല്ലുകള്‍ പേരിനുമാത്രം; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്

രാജ്യത്തെ ഐഐടികളിൽ എസ് സി- എസ് ടി സെല്ലുകള്‍ പേരിനുമാത്രം; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്

വിവരങ്ങൾ പട്ടികവർഗ കമ്മീഷന് മുൻപിൽ സമർപ്പിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനും തീരുമാനിച്ച് എപിപിഎസ് സി
Updated on
1 min read

രാജ്യത്തെ ഐഐടികളിൽ പട്ടികജാതി, പട്ടികവർഗ സെല്ലുകൾ നിർജീവമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ 23 ഐഐടികളിൽ അഞ്ചിടത്ത് മാത്രമാണ് എസ് സി, എസ് ടി സെല്ലുകൾ പ്രവർത്തിക്കുന്നത്. ഐഐടികളിലെ ജാതി വിവേചനത്തിനെതിരെ ശബ്ദമുയർത്തുന്ന ഐഐടി ബോംബെയിലെ വിദ്യാർത്ഥി കൂട്ടായ്മയായ അംബേദ്കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ (എപിപിഎസ് സി) നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് വിവരങ്ങൾ പുറത്തുവന്നത്.

രാജ്യത്തുള്ള 23 ഐഐടികളിൽ എസ് സി എസ് ടി സെല്ലുകളുള്ളത് അഞ്ചിടത്ത് മാത്രം. അതിലും രണ്ടിടത്ത് മാത്രമാണ് ഫണ്ടിങ്ങുള്ളത്. എന്നാല്‍ പ്രവർത്തിക്കാനൊരു മുറിപോലും ഇല്ലെന്നതാണ് പരിതാപകരം

രാജ്യത്തുള്ള 23 ഐഐടികളിൽ 19 എണ്ണത്തിൽ എസ് സി എസ് ടി സെല്ലുകൾ ഉണ്ടെങ്കിലും അവ പേരിന് മാത്രമാണെന്ന് മറുപടിയില്‍ പറയുന്നു. സെൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയുന്ന അഞ്ച് കോളേജുകളിൽ മൂന്നിടത്ത് മാത്രമാണ് സെല്ലിനായി പ്രത്യേക മുറികൾ സജ്ജമാക്കിയിട്ടുള്ളത്. രണ്ട് ഐഐടികൾ ഒഴികെ മറ്റൊന്നും സെല്ലിനായി ഫണ്ട് അനുവദിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. എസ് സി , എസ് ടി സെല്ലുകൾ പേരിന് നിലനിൽക്കുന്നുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്ന് എപിപിഎസ് സി ആരോപിച്ചു.

പട്ടികജാതി പട്ടികവർഗ സെല്ലുകളുള്ള 19 ഐഐടികളില്‍ 12 എണ്ണത്തിന് മാത്രമാണ് വെബ് പേജുകളുള്ളത് . സെല്ലിനായി ഫണ്ട് അനുവദിക്കുകയും സെല്ലിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്ന ഗുവാഹത്തി ഐഐടിയിൽ പോലും വെബ് പേജ് ലഭ്യമല്ല. ഡൽഹി ഐഐടിയിൽ സെല്ലിനായി പ്രത്യേക മുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. IIT റൂർക്കിയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല.

രാജ്യത്തെ ഐഐടികളിൽ എസ് സി- എസ് ടി സെല്ലുകള്‍ പേരിനുമാത്രം; അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ട്
2030 ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാൻ ചൈന

വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങൾ എപിപിഎസ് സി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സംവരണ നയം നടപ്പാക്കാനും ബോധവൽക്കരണ പരിപാടികൾ നടത്താനും ഐഐടികളെ പ്രോത്സാഹിപ്പിക്കണമെന്ന് എപിപിഎസ് സി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഐഐടികളിൽ പട്ടിജാതി സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും സജീവമായ നടപടികൾ സ്വീകരിച്ച് കാമ്പസിൽ ബോധവൽക്കരണം നടത്തേണ്ടതും അത്യാവശ്യമാണെന്നും എപിപിഎസ് സി പറഞ്ഞു. വിവരങ്ങൾ പട്ടികവർഗ കമ്മീഷന് മുൻപിൽ സമർപ്പിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കാനും പദ്ധതിയിടുന്നതായും എപിപിഎസ് സി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in