വോട്ടിന് കോഴ ആരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

വോട്ടിന് കോഴ ആരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കർണാടക മുൻ എംഎൽഎ ബിആർ പാട്ടീൽ നൽകിയ മാനനഷ്ടക്കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
Updated on
1 min read

ഇന്ത്യാ ടുഡേ ഗ്രൂപ്പ് മേധാവി അരൂൺ പുരി, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, ശിവ് അരൂർ എന്നിവർക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ട നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കർണാടക മുൻ എംഎൽഎ ബിആർ പാട്ടീൽ നൽകിയ മാനനഷ്ടക്കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

2016ലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ ചില നിയമസഭാ സാമാജികർ വോട്ടിന് പകരമായി കൈക്കൂലി വാങ്ങുന്നതായി ഇന്ത്യ ടുഡെ ചെയ്ത റിപ്പോർട്ടിനെ തുടർന്നായിരുന്നു. മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, ശിവ് അരൂർ, ഇന്ത്യ ടുഡെ മേധാവി അരുൺ പുരി എന്നിവർക്കെതിരെ ബിആർ പാട്ടീൽ മാനനഷ്ടക്കേസ് നൽകിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം നിരസിച്ചു. തുടർന്നാണ് മൂന്ന് പേരും സുപ്രീം കോടതിയെ സമീപിച്ചത്.

വോട്ടിന് കോഴ ആരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ
പണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച, സംസ്ഥാനത്തിന് ഇടക്കാല ആശ്വാസം നേടാന്‍ സാധിക്കില്ല; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിലെ നടപടികൾ സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ജെ ബി പർദിവാല , മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. കേസിൽ നിലപാട് അറിയിക്കാൻ കർണാടക സർക്കാരിനോട് കോടതി അറിയിച്ചു.

സുപ്രീം കോടതിയിൽ അരുൺ പുരി, രാജ്ദീപ് സർദേശായി, ശിവ് അരൂർ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. എസ് മുരളീധർ ഹാജരായി. അതേസമയം മാധ്യമപ്രവർത്തകർ ബിആർ പാട്ടീലിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും 'ഡോക്ടറെഡ് ഗ്രാഫിക്‌സ്' സംപ്രേഷണം ചെയ്‌തെന്നും ആരോപണങ്ങൾ നിലനിൽക്കുന്നതായി കർണാടക ഹൈക്കോടതി ജസ്റ്റിസ് ആർ നടരാജ് നേരത്തെ പറഞ്ഞിരുന്നു.

വോട്ടിന് കോഴ ആരോപണം ഉന്നയിച്ചതിന് മാനനഷ്ടക്കേസ്; മാധ്യമ പ്രവർത്തകർക്കെതിരായ നടപടിക്ക് സുപ്രീംകോടതിയുടെ സ്റ്റേ
സാമൂഹിക മാധ്യമങ്ങള്‍ വഴിയും ഏജൻ്റുമാരും വഴി പ്രേരണ; ദക്ഷിണേഷ്യക്കാർ റഷ്യയ്ക്ക് വേണ്ടി ആയുധമേന്തുന്നതിന് പിന്നിലെന്ത്?

ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി കേസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. 2016ൽ കർണാടകയിലെ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബംഗളൂരുവിലെ ഒരു ഹോട്ടലിൽ നടന്ന സ്റ്റിംഗ് ഓപ്പറേഷനിലാണ് പാട്ടീൽ കുടുങ്ങിയത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കർണാടക അലന്ദ് എംഎൽഎയായിരുന്ന പാട്ടീൽ ബംഗളുരുവിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

logo
The Fourth
www.thefourthnews.in