ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ 
അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി

"ശരിയായ അന്വേഷണം നടത്തി കൃത്യമായ കണ്ടെത്തലുകളിൽ എത്തിച്ചേരാൻ" കൂടുതൽ സമയം ആവശ്യമാണെന്ന് സെബി കോടതിയിൽ
Updated on
1 min read

അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). അന്വേഷണത്തിന് ആറ് മാസത്തെ സമയം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. മെയ് 2 ന് അന്വേഷണം അവസാനിക്കാൻ ഇരിക്കെയാണ് സെബിയുടെ നീക്കം. വിശദമായ സ്റ്റാറ്റസ് റിപ്പോർട്ടും പ്രഥമദൃഷ്ട്യായുള്ള കണ്ടെത്തലുകളും വിദഗ്ധ സമിതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും സെബി കോടതിയെ അറിയിച്ചു.

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ 'റിലേറ്റഡ് പാർട്ടി' ഇടപാട് നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് സെബി പ്രധാനമായും അന്വേഷിക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ 
അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി
അദാനി ഗ്രൂപ്പിന്റെ വിദേശ ഇടപാടുകളില്‍ ചട്ടലംഘനമുണ്ടോ? അന്വേഷണമാരംഭിച്ച് സെബി

പട്ടികപ്പെടുത്തിയതും, അല്ലാത്തതും, ഓഫ്‌ഷോർ സ്ഥാപനങ്ങളും ഉൾപ്പെടുന്ന സങ്കീർണ്ണമായ ഇടപാടുകളെ സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി കൂടുതൽ സമയം ചോദിച്ചത്. "ശരിയായ അന്വേഷണം നടത്തി കൃത്യമായ കണ്ടെത്തലുകളിൽ എത്തിച്ചേരാൻ" കൂടുതൽ സമയം ആവശ്യമാണെന്ന് അപേക്ഷയിൽ പറയുന്നു. നിരവധി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. റോയിട്ടേഴ്‌സ് പുറത്തുവിട്ട വാർത്തയോട് പ്രതികരിക്കാൻ സെബിയോ അദാനി ഗ്രൂപ്പോ തയ്യാറായിട്ടില്ല.

നേരത്തെ രണ്ട് മാസത്തെ സമയമാണ് സുപ്രീംകോടതി സെബിക്ക് നൽകിയത്. എ എം സാപ്രയുടെ നേതൃത്വത്തിൽ രൂപീകരിച്ച വിദഗ്ധ സമിതിക്കും രണ്ട് മാസത്തെ സമയമാണ് നൽകിയിരുന്നത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ 
അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി
അദാനി-ഹിൻഡൻബർഗ്: സെബി അന്വേഷിക്കണമെന്ന് സുപ്രീംകോടതി, വിദഗ്ധ സമിതിയെ നിയോഗിച്ചു

"ഇടപാട് ചട്ടങ്ങളുടെ ലംഘനം, പൊതു ഓഹരി ഉടമ്പടി മാനദണ്ഡങ്ങൾ, ഓഹരി വില കൃത്രിമം എന്നിവ അന്വേഷിക്കുകയാണ്. കാര്യത്തിന്റെ സങ്കീർണ്ണത കണക്കിലെടുത്ത് ഇടപാടുകളുടെ അന്വേഷണം പൂർത്തിയാക്കാൻ സാധാരണഗതിയിൽ കുറഞ്ഞത് 15 മാസമെടുക്കും. എന്നാൽ ആറ് മാസത്തിനുള്ളിൽ ഇത് അവസാനിപ്പിക്കാനുള്ള എല്ലാ ന്യായമായ ശ്രമങ്ങളും നടത്തുകയാണ്" സെബി കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപിനെതിരായ 
അന്വേഷണത്തിന് അധികസമയം ആവശ്യപ്പെട്ട് സെബി
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രം പരിശോധിക്കുന്നു; കമ്പനികാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍

ശതാബ്ദങ്ങളായി അദാനി ഗ്രൂപ്പ് സ്റ്റോക്കിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിലാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ് നേരിട്ടു.

logo
The Fourth
www.thefourthnews.in