'നിങ്ങൾ രാജ്യദ്രോഹികൾ, മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്'; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

'നിങ്ങൾ രാജ്യദ്രോഹികൾ, മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവ്'; ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയുടെ രണ്ടാം ദിനത്തിലാണ് രാഹുല്‍ പ്രസംഗിക്കുന്നത്.
Updated on
2 min read

മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തില്‍ നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കൊല്ലപ്പെടുന്നത് ഇന്ത്യ എന്ന രാജ്യമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഭരണപക്ഷത്തെ രാജ്യദ്യോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല.

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. മണിപ്പൂരിലെ അവസ്ഥകള്‍ വിവരിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രതികരിച്ചു. രാവണന്‍ രണ്ടുപേരുടെ ശബ്ദം മാത്രമേ കേള്‍ക്കു അതുപോലെ മോദി അമിത് ഷായെയും അദാനിയേയും മാത്രമേ കേള്‍ക്കു. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ പരാമര്‍ശിച്ച സ്മൃതി ഇറാനി 'നിങ്ങള്‍ ഇന്ത്യയല്ല, ഇന്ത്യയിലെ അഴിമതിയെ ആണ് നിര്‍വ്വചിക്കുന്നതി'. അഹര്‍ഹതയുള്ളവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് എന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ പ്രതികരിച്ചു.

നിങ്ങള്‍ രാജ്യദ്യോഹികള്‍, ഭാരത മാതാവിന്റെ കൊലയാളികള്‍

ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നിങ്ങള്‍ രാജ്യദ്യോഹികള്‍, ഭാരത മാതാവിന്റെ കൊലയാളികള്‍. മണിപ്പൂരില്‍ കൊലചെയ്യപ്പെട്ടത് ഇന്ത്യയാണെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിച്ചത്. രാവണൻ രണ്ടുപേരുടെ ശബ്ദം മാത്രമേ കേൾക്കു അതുപോലെ മോദി അമിത് ഷായെയും അദാനിയേയും മാത്രമേ കേൾക്കു. രാജ്യത്തിന്റെ ശബ്ദം കേൾക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു

മണിപ്പൂരിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ ഇന്ത്യയിലല്ല

അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേൾക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ ഇന്ത്യയിലല്ല. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിലെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. മണിപ്പൂരിലെ അവസ്ഥകള്‍ വിവരിച്ച് രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ ബഹളം വച്ച് ഭരണപക്ഷ അംഗങ്ങള്‍. എംപി സ്ഥാനം തിരികെ നല്‍കിയതിന് സ്പീക്കര്‍ക്ക് നന്ദി പറഞ്ഞായിരുന്നു രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്.

അദാനിയെ കുറിച്ച് പറയാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ടുതന്നെ നിങ്ങൾക്ക് സമാധാനിക്കാം - ഭരണപക്ഷത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

കടൽ മുതൽ കശ്മീരിലെ മലനിരകൾ വേരെയൊരു യാത്ര നടത്തി, നിങ്ങളുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചുകൊണ്ടേയിരുന്നു. യാത്ര എന്തിനാണ് ആരംഭിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. രാജ്യം കാണാനും മനസിലാക്കാനും ജനങ്ങളുടെ ഇടയിൽ പോകാനും വേണ്ടിയായിരുന്നു യാത്ര. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, ചില കാര്യങ്ങളെ ഞാൻ സ്നേഹിക്കുന്നു, ചില കാര്യങ്ങൾക്കായി മരിക്കാനും തയ്യാറാണ്, ചില കാര്യങ്ങൾക്കായി മോദിയുടെ ജയിലിൽ പോകാനും തയ്യാറാണെന്നും മനസിലാക്കി.

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു. ചൊവ്വാഴ്ച ആരംഭിച്ച ചര്‍ച്ചയുടെ രണ്ടാം ദിനത്തിലാണ് രാഹുല്‍ പ്രസംഗിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും സഭയിലെത്തിയില്ല. മോദിയുടെ സാന്നിധ്യത്തില്‍ രാഹുല്‍ സംസാരിക്കും എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in