'മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക് ആവശ്യമില്ല'; പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ എൻ രവി

'മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക് ആവശ്യമില്ല'; പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ എൻ രവി

കഴിഞ്ഞദിവസം കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട് ഗവർണറുടെ പ്രസ്താവന
Updated on
1 min read

മതേതരത്വമെന്നത് യൂറോപ്യൻ ആവശ്യമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നും തമിഴ്നാട് ഗവർണർ ആർ എൻ രവി. മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ് തമിഴ്‌നാട് ഗവർണറുടെ പ്രസ്താവന.

"ഈ രാജ്യത്തെ ജനങ്ങൾ നിരവധിതവണ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മതേതരത്വത്തിൻ്റെ തെറ്റായ വ്യാഖ്യാനം. മതേതരത്വം എന്താണ് അർഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യൻ ആശയമാണ്, ഇന്ത്യൻ സങ്കൽപ്പമല്ല" ആർ എൻ രവി ഞായറാഴ്ച പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം എന്ന ആശയം ഉൾപ്പെടുത്തിയ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം വിമർശിച്ചു.

'മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക് ആവശ്യമില്ല'; പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ എൻ രവി
'എം എം ലോറൻസിൻ്റെ മൃതദ്ദേഹം മോർച്ചറിയിൽ സൂക്ഷിക്കണം'; മകളുടെ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാലവിധി

യൂറോപ്പിലെ ക്രൈസ്തവ പുരോഹിതരും രാജാവും തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമായാണ് മതേതരത്വമെന്ന ആശയം ഉയർന്നുവന്നതെന്നും ആർ എൻ രവി പറഞ്ഞു. ഭരണഘടനാ നിർമാണസമിതിയിൽ ഒരിക്കൽ മതേതരത്വത്തെ കുറിച്ച് ചർച്ച ഉയർന്നുവന്നു. അപ്പോൾ ആ സമിതിയിലുണ്ടായിരുന്ന എല്ലാവരും ഏകകണ്ഠമായി അതിനെ എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "മതേതരത്വം നമ്മുടെ രാജ്യത്തോ? ഭാരതം ധർമത്തിൽനിന്ന് ജന്മംകൊണ്ടിട്ടുള്ളതാണ്, അതിനാൽ ധർമത്തിൽ എവിടെയാണ് സംഘർഷമുണ്ടാകുക?" സമിതിയിൽ അംഗങ്ങൾ മുഴുവൻ ചോദിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെ ഭരണഘടനാ ഭേദഗതിയെ വിമർശിച്ച ആർ എൻ രവി, അസ്ഥിരയായ പ്രധാനമന്ത്രി എന്നും വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 25 വർഷങ്ങൾക്ക് ശേഷം ഒരുവിഭാഗം ജനങ്ങളെ പ്രീണിപ്പിക്കാനായിട്ടാണ് ഭരണഘടനയിൽ മതേതരത്വം ഉൾച്ചേർത്തതെന്നും അദ്ദേഹം വാദിച്ചു.

logo
The Fourth
www.thefourthnews.in