'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്

'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്

സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം പതിവാകുന്നു
Updated on
1 min read

മണിപ്പൂരിൽ തീവ്രവാദ ​ഗ്രൂപ്പുകൾ സജീവമാകുന്നത് സംസ്ഥാനത്തെ സാഹചര്യം വീണ്ടും ഗുരുതരമാക്കുമെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളുമായി ഇടപഴകുകയും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് സുരക്ഷാസേനയിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. വീണ്ടും കലാപസമാനമായ അന്തരീക്ഷത്തിലേക്ക് സംസ്ഥാനം നീങ്ങിയേക്കുമെന്നാണ് മുന്നറിയിപ്പ്.

'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
'റിപ്പോർട്ട് വ്യാജവും കെട്ടിച്ചമച്ചതും'; എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മണിപ്പൂർ സർക്കാർ

കഴിഞ്ഞദിവസം സംസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിവയ്പ്പുണ്ടായിരുന്നു. ബിഷ്ണുപൂരിൽ സൈന്യം സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മെയ്തി വിഭാഗം കർഫ്യൂ ലംഘിച്ച് പ്രതിഷേധവും നടത്തിയിരുന്നു. സ്ത്രീകളുടെ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ ലഫറ്റന്റ് ഗവർണർക്ക് പരുക്കേറ്റു.

രാജ്യത്ത് നിരോധിച്ച തീവ്രവാദ ​ഗ്രൂപ്പുകളായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തുടങ്ങിയവയിൽ അംഗമായവരാണ് ഇപ്പോഴത്തെ അക്രമസംഭവങ്ങൾക്ക് പിന്നിലെന്നും സൈന്യം ചൂണ്ടിക്കാട്ടുന്നു.

'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
കലാപസമയം മാധ്യമങ്ങൾ മെയ്തികൾക്കൊപ്പം നിന്നു; സർക്കാരിനെയും മാധ്യമങ്ങളെയും വിമർശിച്ച് എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ട്

തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് തീവ്രവാദ ഗ്രൂപ്പുകൾ കലാപബാധിത മേഖലയിലെ ജനങ്ങളുമായി നിരന്തരം സമ്പർക്കം തുടരുന്നതിന്റെ തെളിവുകൾ സൈന്യത്തിന് ലഭിച്ചത്. നിരോധിത തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുന്നതോടെ സംസ്ഥാനത്തെ സാഹചര്യം വീണ്ടും മോശമാകുമെന്നാണ് ഭയപ്പെടുന്നത്. ജനങ്ങൾ ഇവരുമായി സഹകരിക്കരുതെന്നും സൈന്യം അഭ്യർത്ഥിച്ചു. യുഎൻഎൽഎഫ്, പിഎൽഎ എന്നിവയ്ക്ക് പുറമെ പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലെയ്പാക് (പിആർഇപിഎകെ) , കംഗ്ലേയ് യാവോൽ കൻബ ലുപ് (കെവൈകെഎൽ) തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളും സംസ്ഥാനത്ത് സജീവമാണ്.

കേഡർ സ്വഭാവുമുളള തീവ്രവാദ ​ഗ്രൂപ്പുകളായ യുഎൻഎൽഎഫിൽ 330 പേരും പിഎൽഎയ്ക്ക് കീഴിൽ 300 പേരും കെവൈകെഎല്ലിൽ 25 പേരും അംഗങ്ങളായുണ്ടെന്നാണ് ഔദ്യോഗിക വിവരം. ഈ സംഘങ്ങളൊക്കെയും സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായമായ മെയ്തി വിഭാ​ഗങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും സുരക്ഷാസേന വ്യക്തമാക്കുന്നു.

'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
മണിപ്പൂർ: മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി; ഉത്തരവ് എഡിറ്റേഴ്സ് ഗിൽഡിന്റെ ഹർജിയിൽ

സ്വയം പ്രഖ്യാപിത ലെഫ്റ്റനന്റ് കേണൽ മൊയ്‌റംഗ്‌തെം താംബ എന്ന ഉത്തം ഉൾപ്പെടെ കെവൈകെഎല്ലിന്റെ 12 അംഗങ്ങളെ ജൂൺ 24-ന് കിഴക്കൻ ഇംഫാലിൽ നിന്ന് സൈന്യവും അസം റൈഫിൾസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ പിടികൂടിയിരുന്നു. സംസ്ഥാനത്ത് നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് വർധിച്ചുവരുന്ന പിന്തുണ കണ്ടപ്പോഴാണ് സുരക്ഷാ ഏജൻസികൾ ഇത്തരത്തിലൊരു നീക്കം നടത്തിയത്. 2015ൽ 18 സൈനികരുടെ മരണത്തിനിടയാക്കിയ ആറാം ദോഗ്ര റെജിമെന്റിൽ പതിയിരുന്ന് ആക്രമണം നടത്തിയ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഉത്തം.

കരാറുകാരെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് കൊള്ളയടിക്കൽ നടത്തുന്നതിന്റെ ചരിത്രമാണ് യുഎൻഎൽഎഫിനുള്ളത്. മണിപ്പൂരിനെ മോചിപ്പിക്കാനും ഇംഫാൽ താഴ്‌വരയിൽ ഒരു സ്വതന്ത്ര മെയ്തി ഭൂമി സ്ഥാപിക്കാനും ലക്ഷ്യമിട്ട് 'പോളെ' എന്ന പേരിലാണ് പിഎൽഎ രൂപീകരിച്ചത്. കൊള്ളയടിയിലൂടെ സാമ്പത്തികമായി കെട്ടുറപ്പുളള കെവൈകെഎൽ മറ്റ് തീവ്രവാദ ഗ്രൂപ്പുകളെ പരസ്യമായി പിന്തുണയ്ക്കാറുമുണ്ട്.

'തീവ്രവാദ ഗ്രൂപ്പുകൾ ജനങ്ങളെ സ്വാധീനിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു'; മണിപ്പൂരിൽ സുരക്ഷാസേനയുടെ മുന്നറിയിപ്പ്
'മതവിദ്വേഷമല്ല, ലക്ഷ്യം കുകികളുടെ വംശീയ ഉന്മൂലനം;' മണിപ്പൂർ കലാപത്തിന്റെ നേർചിത്രം പങ്കുവച്ച് മനുഷ്യാവകാശ പ്രവര്‍ത്തക
logo
The Fourth
www.thefourthnews.in