മണിപ്പൂർ: ആനിരാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

മണിപ്പൂർ: ആനിരാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ആനി രാജയ്ക്ക് പുറമെ നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും കേസുണ്ട്
Updated on
1 min read

മണിപ്പൂർ കലാപബാധിത മേഖലകളിലെ യഥാർത്ഥ അവസ്ഥ പഠിക്കാൻ പോയ സിപിഐ ദേശീയനേതാവ് ആനിരാജ ഉൾപ്പടെ മൂന്നുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം. ഭരണകൂടത്തിന്റെ സ്പോൺസർഷിപ്പിലാണ് സംസ്ഥാനത്തെ കലാപം നടന്നതെന്ന ആനിരാജ ഉൾപ്പെട്ട വസ്തുതാന്വേഷണ സമിതിയുടെ പരാമർശത്തിനെതിരെയാണ് കേസെടുത്തത്.

ആനി രാജയ്ക്ക് പുറമെ നിഷ സിദ്ധു, അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയാണ് കേസ്. സിപിഐയുടെ വനിതാ സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ പ്രതിനിധികളായാണ് മൂവരും മണിപ്പൂരിലെത്തിയത്.

എസ് ലിബെൻ സിങ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇംഫാൽ പോലീസാണ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. ജൂലൈ ഒന്നിന് ഇംഫാലിൽ സമിതി നടത്തിയ വാർത്താസമ്മേളനത്തിൽ തെളിവുകളൊന്നുമില്ലാതെ കലാപത്തെ സർക്കാർ സ്പോൺസർ ചെയ്തതായി ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയയാണ് പരാതി നൽകിയത്. ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സമിതി ആരോപണമുയർത്തിയിരുന്നു.

രാജ്യദ്രോഹം, സർക്കാരിനെതിരെ ഗൂഢാലോചന, കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള പ്രകോപനം, സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവശ്രമം, വ്യത്യസ്ച വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നിങ്ങനെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്.

അതേസമയം, കേസിൽ കുറ്റാരോപിതയായ അഭിഭാഷക ദ്വിവേദിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. 14ന് വൈകീട്ട് അഞ്ച് വരെയാണ് ഇടക്കാല സംരക്ഷണം അനുവദിച്ചത്.

മണിപ്പൂർ: ആനിരാജ ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ദീക്ഷ ദ്വിവേദിയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
142 മരണം, ആറായിരത്തോളം എഫ്ഐആർ; മണിപ്പൂർ സർക്കാർ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിലെ വിശദാംശങ്ങൾ

"ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം പ്രസ്താവനകൾ. ഔദ്യോഗിക അന്വേഷണം അന്വേഷണം നടക്കുന്നതിനിടയിൽ വ്യാജമായ വാർത്തകൾ പ്രചരിപ്പിച്ച് കുറ്റാരോപിതർ നടത്തിയ പ്രസ്താവനകൾ ജനങ്ങളെ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്." സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുകയും സംസ്ഥാനത്തിന്റെ ഈ അസ്ഥിരമായ സാഹചര്യത്തിൽ അവർ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും പരാതിയിൽ പറയുന്നു.

മെയ് മൂന്നിന് മണിപ്പുരിൽ ആരംഭിച്ച കലാപത്തിന് മാസങ്ങൾ കഴിഞ്ഞിട്ടും അറുതിയായിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 142 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചു. ആറായിരത്തോളം എഫ് ഐ ആറുകൾ രെജിസ്റ്റർ ചെയ്തതായും 6745 പേരെ കസ്റ്റഡിയിലെടുത്തതായും കോടതിയെ ബോധിപ്പിച്ചു.

logo
The Fourth
www.thefourthnews.in