ആര്‍ വെങ്കടരമണി
ആര്‍ വെങ്കടരമണി

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കടരമണി പുതിയ അറ്റോര്‍ണി ജനറല്‍

അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് മൂന്ന് വര്‍ഷം തുടരും
Updated on
1 min read

ഇന്ത്യയുടെ പതിനാറാമത് അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കടരമണി ചുമതയേല്‍ക്കും. മൂന്ന് വര്‍ഷ കാലവധിയിലേക്കാണ് നിയമനം. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.

മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍ വെങ്കടരമണിയെ പരിഗണിച്ചത് .

നിലവിലെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ കാലാവധി ജൂണ്‍ 29-ന് അവസാനിച്ചിരുന്നു. പകരമൊരാളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെ അദ്ദേഹത്തിന് മൂന്നു മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. വ്യക്തിപരമായ കാരണങ്ങളാല്‍ ഇനിയും പദവിയില്‍ തുടരാനാകില്ലെന്ന് വേണുഗോപാല്‍ അറിയിച്ചതോടെയാണ് പുതിയ നിയമനം.

72കാരനായ ആര്‍ വെങ്കിടരമണി പോണ്ടിച്ചേരി സ്വദേശിയാണ്. 1977ല്‍ തമിഴ്നാട് ബാര്‍ കൗണ്‍സില്‍ അംഗത്വം നേടി. 1997 മുതല്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. 2010ലും 2013ലും ഇന്ത്യന്‍ ലോ കമ്മീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചു.

logo
The Fourth
www.thefourthnews.in