'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

ആറ് വനിത ഗുസ്തി താരങ്ങളുടെ പരാതിയിലായിരുന്നു ബ്രിജ് ഭൂഷണെതിരെ കഴിഞ്ഞ ജൂണില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
Updated on
1 min read

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനല്ലെന്ന് ആവർത്തിച്ച് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുന്‍തലവനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്. "ഒരു ചോദ്യത്തിന്റെ ആവശ്യമില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം," കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് (എസിഎംഎം) പ്രിയങ്ക രാജ്‍പുത്തിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി.

അധികാരം ദുരുപയോഗം ചെയ്യല്‍, ഇരകള്‍ക്കെതിരായ ഭീഷണി, വനിതകളായ കീഴുദ്യോഗസ്ഥരെ ലൈംഗീകമായി ചൂഷണം ചെയ്യുക എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ എസിഎംഎം ചൂണ്ടിക്കാണിച്ചു. ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താനുള്ള ഉത്തരവിട്ടപ്പോഴാണ് ഇവ എസിഎംഎം ചൂണ്ടിക്കാണിച്ചത്.

"ഗുസ്തി മത്സരങ്ങള്‍ക്കിടയിലും തനിച്ച് പുറത്തിറങ്ങുന്നത് പോലും വനിത താരങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇത് ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തിലുള്ള അവരുടെ ഭയത്തെയാണ് തെളിയിക്കുന്നത്," എസിഎംഎം വ്യക്തമാക്കി.

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍
പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ വ്യവസ്ഥാപിതവും ആവർത്തിച്ചുള്ള പാറ്റേണ്‍ പ്രതിഫലിപ്പിക്കുന്നതായും ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും എസിഎംഎം വ്യക്തമാക്കി. ലൈംഗികാരോപണങ്ങള്‍ സമാനമാണെന്നും കായിക ഇവന്റുകള്‍ ചൂഷണം ചെയ്താവയാണെന്നും എസിഎംഎം ചൂണ്ടിക്കാണിച്ചു.

ആരോപിക്കപ്പെടുന്നവയില്‍ ചിലത് ഇന്ത്യയ്ക്ക് പുറത്ത് സംഭവിച്ചതാണെന്നും ഡല്‍ഹി കോടതിയുടെ പരിധിക്ക് പുറത്താണെന്നും ബ്രിജ് ഭൂഷണിന്റെ അഭിഭാഷകന്‍ രാജീവ് മോഹന്‍ പറഞ്ഞു. ആരോപണവിധേയമായ കുറ്റകൃത്യങ്ങള്‍ക്ക് സമാനമായരീതി നിലനില്‍ക്കുന്നതിനാല്‍ ഡല്‍ഹിക്ക് പുറത്ത് സംഭവിച്ചിട്ടുണ്ടെങ്കിലും സംയുക്ത വിചാരണ നടത്താമെന്ന് കോടതി പറഞ്ഞു.

ചില പരാതികള്‍ രജിസ്റ്റർ ചെയ്യാന്‍ വർഷങ്ങളെടുത്തിട്ടുള്ള കാര്യം രാജീവ് മോഹന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ശക്തനായ ഒരു വ്യക്തിക്ക് നേരെ സംസാരിക്കാന്‍ ധൈര്യവും പിന്തുണയും ആവശ്യമാണെന്നും പരാതിയിലെ കാലതാമസത്തിന്റെ പേരില്‍ കുറ്റാരോപിതനെ വെറുതെ വിടാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഐപിസി 354, 354 എ എന്നിവ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താന്‍ മതിയായ തെളിവുകളുണ്ടെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ആറാമത്തെ ഇര ഉയർത്തിയ ആരോപണങ്ങളില്‍ നിന്ന് ബ്രിജ് ഭൂഷണെ മുക്തനാക്കിയെന്നും കോടതി പറഞ്ഞിരുന്നു. 2012ലെ സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. ആറ് വനിത ഗുസ്തി താരങ്ങളുടെ പരാതിയിലായിരുന്നു ബ്രിജ് ഭൂഷണെതിരെ കഴിഞ്ഞ ജൂണില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

logo
The Fourth
www.thefourthnews.in