ഷാഹി ഈദ്ഗാഹ്- കൃഷ്ണജന്മഭൂമി തർക്കം: പള്ളി പൊളിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ഷാഹി ഈദ്ഗാഹ്- കൃഷ്ണജന്മഭൂമി തർക്കം: പള്ളി പൊളിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

ഷാഹി ഈദ്ഗാഹിനെ ഹിന്ദു ദൈവമായ കൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലമായി അംഗീകരിക്കണമെന്നും ട്രസ്റ്റ് സ്ഥാപിക്കാൻ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നുമായിരുന്നു ഹർജി
Updated on
1 min read

മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി, കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കണമെന്നും മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി നിരസിച്ച് സുപ്രീംകോടതി. കഴിഞ്ഞ ഒക്ടോബറിലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ ഹർജിക്കാരന് മറ്റൊരു സ്പെഷ്യൽ ലീവ് പെറ്റീഷനുമായി വരണമെന്നും അതിന് നിലവിലെ ഉത്തരവ് തടസമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി പൊതുതാത്പര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹേക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷാഹി ഈദ്ഗാഹിനെ ഹിന്ദു ദൈവമായ കൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലമായി അംഗീകരിക്കണമെന്നും ട്രസ്റ്റ് സ്ഥാപിക്കാൻ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നുമായിരുന്നു ഹർജി. ഒപ്പം മുൻകാലങ്ങളിൽ തർക്കഭൂമിയുമായി ബന്ധപ്പെട്ട് നടത്തിയ ഒത്തുതീർപ്പുകളുടെ നിയമസാധുതയെയും ചോദ്യം ചെയ്തു.

1968-ൽ, ക്ഷേത്ര മാനേജ്‌മെന്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിൽ 'ഒരു ഒത്തുതീർപ്പ് കരാർ' ഉണ്ടായിരുന്നു. ഇരു ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ കരാർ

ഒരേ വിഷയത്തിൽ നിരവധി സിവിൽ സ്യൂട്ടുകൾ തീർപ്പുകൽപ്പിക്കാന്‍ ഉള്ളതിനാല്‍ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പൊതുതാത്പര്യ ഹർജിയല്ലാതെ മറ്റൊരു അപേക്ഷ വേണമെങ്കിൽ ഹർജിക്കാരന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതേ കേസുമായി ബന്ധപ്പെട്ട്, പള്ളിയിൽ പരിശോധന നടത്താൻ കോടതി കമ്മീഷണറെ നിയമിക്കണമെന്ന അപേക്ഷ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഡിസംബർ 14-ലെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ, കഴിഞ്ഞ വർഷം ഡിസംബർ 15ന്, അനുവദിക്കണമെന്ന് ബാറിൽ വാക്കാൽ അഭ്യർത്ഥിച്ചപ്പോൾ ഈ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

ഷാഹി ഈദ്ഗാഹ്- കൃഷ്ണജന്മഭൂമി തർക്കം: പള്ളി പൊളിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി
പള്ളികളുടെ 'ചരിത്രം' ചികയുന്നവർക്ക് അറിയുമോ 1991ലെ ആരാധാനാലയ നിയമം?

1968-ൽ, ക്ഷേത്ര മാനേജ്‌മെന്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിൽ 'ഒരു ഒത്തുതീർപ്പ് കരാർ' ഉണ്ടായിരുന്നു. ഇരു ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ കരാർ. എന്നാൽ ഈ കരാർ നിയമവിരുദ്ധവും വഞ്ചനയുടെ നേടിയതെന്നുമാണ് ഒരുവിഭാഗം വാദം. കൂടാതെ ഷാഹി ഈദ്ഗാഹ് പൊളിക്കണമെന്നും ഇക്കൂട്ടർ ആവശ്യപ്പെടുന്നുണ്ട്.

ഷാഹി ഈദ്ഗാഹ്- കൃഷ്ണജന്മഭൂമി തർക്കം: പള്ളി പൊളിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

നിലവിൽ കേസിലെ എല്ലാ ഹർജികളും അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് പരിസരം ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് നൽകിയ ഹർജി സെപ്റ്റംബറിൽ സുപ്രീംകോടതി നിരസിച്ചതാണ്.

logo
The Fourth
www.thefourthnews.in