അടിതെറ്റി അദാനി; ഓഹരി വിപണിയില്‍ വന്‍തിരിച്ചടി, പത്ത് കമ്പനികളും നഷ്ടത്തില്‍

അടിതെറ്റി അദാനി; ഓഹരി വിപണിയില്‍ വന്‍തിരിച്ചടി, പത്ത് കമ്പനികളും നഷ്ടത്തില്‍

ശതകോടികളുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിന് സംഭവിച്ചിട്ടുള്ളത്
Updated on
1 min read

ഗുരുതരമായ ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ കനത്ത ഇടിവ് നേരിട്ടത്. 46,000 കോടി രൂപയുടെ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിലായി അദാനി നേരിട്ടത്. ഇതേ നിലതുടരുകയാണ് ഓഹരിവിപണിയില്‍ ഇന്നും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി ഗ്രൂപ്പിൻറെ എല്ലാ ഓഹരികളും വൻ നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സില്‍ 338 പോയിന്റും, നിഫ്റ്റിയില്‍ 65 പോയിന്റുമാണ് ഇടിവ് നേരിട്ടിരിക്കുന്നത്.

അടിതെറ്റി അദാനി; ഓഹരി വിപണിയില്‍ വന്‍തിരിച്ചടി, പത്ത് കമ്പനികളും നഷ്ടത്തില്‍
'88 ചോദ്യങ്ങളില്‍ ഒന്നിന് പോലും മറുപടി പറഞ്ഞില്ല'; അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടില്‍‌ ഉറച്ച് ഹിൻഡൻബർഗ്

അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് 19.2 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 19.1 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 15.8 ശതമാനം എന്നിങ്ങനെയാണ് തിരിച്ചടി നേരിട്ട പ്രധാന ഓഹരികള്‍. ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികള്‍ക്ക് 10.73 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. 2020 മാര്‍ച്ചിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

എന്നാല്‍, തിരിച്ചടികള്‍ ഉണ്ടാകുന്ന സമയത്ത് തന്നെ അദാനി എന്റര്‍പ്രൈസസ് തുടര്‍ ഓഹരി സമാഹരണവുമായി (എഫ്പിഒ) മുന്നോട്ട് പോകുകയാണ്. 20,000 കോടി രൂപ സമാഹരിക്കാന്‍ വേണ്ടിയാണ് എഫ്പിഒ നടത്തുന്നത്.

ബുധനാഴ്ച മാത്രം അദാനിയുടെ ഏഴ് ലിസ്റ്റഡ് ഗ്രൂപ്പ് കമ്പനികള്‍ക്ക് 10.73 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്

യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി 24ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം.

ബുധനാഴ്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിലെ വിശദാംശങ്ങള്‍ കള്ളമാണെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. അന്ന് തന്നെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ഷെയറുകള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടിരുന്നു. കമ്പനിയുമായി ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെയാണ് ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് അദാനി ഗ്രൂപ്പ് ആരോപിച്ചത്.

logo
The Fourth
www.thefourthnews.in