ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം, പുറത്തിറങ്ങുന്നത് ആറുവർഷത്തോളം നീണ്ട വിചാരണത്തടവിനുശേഷം

ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം, പുറത്തിറങ്ങുന്നത് ആറുവർഷത്തോളം നീണ്ട വിചാരണത്തടവിനുശേഷം

സുപ്രീംകോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഷോമ സെന്നിന് ജാമ്യം അനുവദിച്ചത്
Updated on
1 min read

ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്നു നാഗ്‌പുർ സർവകലാശാല മുൻ പ്രൊഫസർ ഷോമ സെന്നിന് ജാമ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഷോമ സെന്നിനെ 2018 ജൂണിൽ അറസ്റ്റ് ചെയ്തത്. അതിനുശേഷം ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതി ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഷോമയ്ക്ക് ജാമ്യം അനുവദിച്ചത്.

ഭീമ കൊറേഗാവ് കേസിൽ കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലായ 16 പേരിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ് ഷോമ സെൻ

ഷോമ സെന്നിന്റെ പ്രായവും രോഗാവസ്ഥയും കണക്കിലെടുത്താണ് ജാമ്യം നൽകിയത്. ഒപ്പം ദീർഘകാലമായി വിചാരണത്തടവിൽ കഴിയുന്നതും കോടതി പരിഗണിച്ചിരുന്നു. ഷോമ സെന്നിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് എൻ ഐ എയും കോടതിയെ അറിയിച്ചിരുന്നു.

പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകരുത്, പാസ്‌പോർട്ട് സറണ്ടർ ചെയ്യണം, മേൽവിലാസവും മൊബൈൽ നമ്പറും അന്വേഷണ ഉദ്യോഗസ്ഥന് നൽകണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം, പുറത്തിറങ്ങുന്നത് ആറുവർഷത്തോളം നീണ്ട വിചാരണത്തടവിനുശേഷം
ഭീമ കൊറേഗാവ് കേസ്: വെര്‍നണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫേരേരയേക്കും ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാനുള്ള 2023 ജനുവരിയിലെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു ഷോമ സെൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷോമയെ നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന തെളിവുകളൊന്നും അന്വേഷണ കമ്മിറ്റിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഭീമ കൊറേഗാവ് കേസ്: ഷോമ സെന്നിന് ജാമ്യം, പുറത്തിറങ്ങുന്നത് ആറുവർഷത്തോളം നീണ്ട വിചാരണത്തടവിനുശേഷം
ഭീമ കൊറെഗാവ്- നീതി തടവിലാക്കപ്പെട്ടിട്ട് അഞ്ചാണ്ട്

ഭീമ കൊറേഗാവ് കേസിൽ കുറ്റമാരോപിക്കപ്പെട്ട് അറസ്റ്റിലായ 16 പേരിൽ ജാമ്യം ലഭിക്കുന്ന ആറാമത്തെയാളാണ് ഷോമ സെൻ. 2021ൽ സുധ ഭരദ്വാജിനും 2022ൽ ആനന്ദ് തെൽതുംബ്‌ഡെയ്ക്കും 2023ൽ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെറേയ്‌റ, വരവര റാവു, ഗൗതം നവ്‌ലാഖ എന്നിവർക്കും ജാമ്യം ലഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in