ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ് പൂനാവാല
ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ് പൂനാവാല

ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം; മൃതദേഹം വീട്ടിലുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ പെൺസുഹൃത്ത്

അഫ്താബിന്റെ പെരുമാറ്റത്തിൽ സംശയിക്കത്തക്ക വിധത്തിൽ മാറ്റമുണ്ടായിരുന്നില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു
Updated on
2 min read

ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ശരീരം ഉപേക്ഷിച്ച കേസിലെ പ്രതി അഫ്താബ് പൂനാവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ പെൺസുഹൃത്ത്. ശ്രദ്ധയുടെ ശരീരഭാഗങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടിൽ രണ്ടു തവണ പോയിരുന്നുവെന്നും അപ്പോഴൊന്നും തനിക്ക് ഒരു കൊലപാതകം നടന്നതിന്റെ യാതൊരു സൂചനയും ലഭിച്ചില്ലെന്നും യുവതി പോലീസിൽ മൊഴി നൽകി. ശ്രദ്ധ വാള്‍ക്കർ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും അഫ്താബിന്റെ പെരുമാറ്റത്തിൽ സംശയിക്കത്തക്ക വിധത്തിൽ മാറ്റമുണ്ടായിരുന്നില്ലെന്നും മനോരോഗ വിദഗ്‌ധ കൂടിയായ യുവതി പോലീസിനോട് പറഞ്ഞു.

ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ് പൂനാവാല
ഫ്രിഡ്ജില്‍ ശ്രദ്ധയുടെ ശരീരഭാഗങ്ങൾ; കൊലയ്ക്ക് ശേഷം മറ്റൊരു പെൺകുട്ടിയെയും അഫ്താബ് വീട്ടിലെത്തിച്ചു

വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലരെയും ഇയാള്‍ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു

ശ്രദ്ധയെ കൊലപ്പെടുത്തി 12 ദിവസത്തിന് ശേഷമാണ് അഫ്താബ് യുവതിയുമായി പ്രണയത്തിലാകുന്നത്. അഫ്താബ് അതിക്രൂരമായ കൊലപാതകം നടത്തിയതിന്റെ നടുക്കം യുവതിക്ക് മാറിയിട്ടില്ല. ഒക്ടോബറിൽ രണ്ട് തവണ താൻ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടിരുന്നുവെന്നും വീട്ടിൽ കൊലപാതകം നടന്നതിന്റെയോ മൃതദേഹാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതിന്റെയോ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു. ഇവര്‍ക്ക് സമ്മാനമായി അഫ്താബ് നല്‍കിയ മോതിരം ശ്രദ്ധയുടേതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

വിവിധ ഡേറ്റിങ് ആപ്പുകളിലായി 15–20 യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ഇവരില്‍ പലരെയും ഇയാള്‍ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. കൊലപാതകത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, യുവതിയെ ഫ്ളാറ്റില്‍ എത്തിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇവരിലേക്കും എത്തിയത്. യുവതിക്ക് കൗൺസിലിങ് നല്‍കുന്നുണ്ട്.

ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ് പൂനാവാല
ഡല്‍ഹി കൊലപാതകം: ആന്തരികാവയവങ്ങള്‍ക്ക് പരുക്കുമായി ശ്രദ്ധ നേരത്തെയും ചികിത്സതേടി; അഫ്താബിനെതിരെ കൂടുതല്‍ തെളിവുകള്‍

അതേസമയം, രോഹിണിയിലെ ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ പോളിഗ്രാഫ് പരിശോധനയിൽ, ലിവ്-ഇൻ പങ്കാളിയായിരുന്ന ശ്രദ്ധയെ കൊലപ്പെടുത്തിയതായി അഫ്താബ് സമ്മതിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒന്നിലധികം തവണ പരിശോധനയ്ക്ക് വിധേയനായ അഫ്താബ്, പശ്ചാത്താപത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന് മാത്രമല്ല, താന്‍ ചെയ്ത കൃത്യത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തതു. തൂക്കുകയർ വിധിച്ചാലും ചെയ്ത കാര്യത്തിൽ പശ്ചാത്തപിക്കുന്നില്ലെന്നും എക്കാലവും താൻ ഒരു നായകനായി ഓർക്കപ്പെടുമെന്നും പരിശോധനയ്ക്കിടയിൽ അഫ്താബ് പറഞ്ഞു. കൂടാതെ, ശ്രദ്ധയുമായി ബന്ധമുള്ളപ്പോൾ തന്നെ, ഇരുപതോളം സ്ത്രീകളുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്ന അഫ്‌താബ്‌ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മെയ് 18നാണ് ശ്രദ്ധ കൊല്ലപ്പെട്ടത്. മകളെ തട്ടിക്കൊണ്ടു പോയതായി ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയിലാണ് ഡൽഹി പോലീസ് അഫ്‌താബിനെ അറസ്റ്റ് ചെയ്‌തത്. മൂന്ന് ആഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണ് നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നാണ് അഫ്താബിന്റെ മൊഴി. മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോഴാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. 2019ല്‍ ബംബിള്‍ എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെടുന്നത്. ഇരുവരുടെയും കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു.

ശ്രദ്ധ വാള്‍ക്കര്‍, അഫ്താബ് പൂനാവാല
'അവൻ പറയുന്നത് വിശ്വസിക്കുന്നില്ല, ശരിയെങ്കിൽ വധശിക്ഷ നൽകണം' -കൊല്ലപ്പെട്ട ശ്രദ്ധയുടെ അച്ഛൻ
logo
The Fourth
www.thefourthnews.in