"സ്വാതന്ത്ര്യത്തിന്റെ ജീവവായു അനുഭവിക്കുന്നു"; മോചിതനായതില്‍ സന്തോഷമുണ്ടെന്ന് സിദ്ദീഖ് കാപ്പന്‍

"സ്വാതന്ത്ര്യത്തിന്റെ ജീവവായു അനുഭവിക്കുന്നു"; മോചിതനായതില്‍ സന്തോഷമുണ്ടെന്ന് സിദ്ദീഖ് കാപ്പന്‍

മാധ്യമപ്രവർത്തകരുടെ പോരാട്ടത്തിന്റെ വിജയമാണ്. നിയമപോരാട്ടം തുടരും
Updated on
1 min read

ജയിൽ മോചിതനായതിൽ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഹാഥ്റസ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. സ്വാതന്ത്ര്യത്തിന്റെ ജീവവായു അനുഭവിക്കുന്നു. ജാമ്യം ലഭിക്കാൻ കൂടെ നിന്ന എല്ലാ മുതിർന്ന മാധ്യമപ്രവർത്തകർക്കും നന്ദിയുണ്ടെന്നും കാപ്പൻ പറഞ്ഞു. ''ഇത്തരമൊരു കേസിൽ ഇത്രയും വേഗം പുറത്തിറങ്ങാൻ ആയത് തന്നെ വലിയ കാര്യമാണ്. തന്നെയും കൂടെയുണ്ടായിരുന്നവരെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇടുകയായിരുന്നു. അവർ കൂടി പൂത്തിറങ്ങിയാൽ മാത്രമേ പൂർണമായി സന്തോഷിക്കാന്‍ ആകുകയുള്ളൂ', എന്നും അദ്ദേഹം പറഞ്ഞു.

തന്നെയും കൂടെയുണ്ടായിരുന്നവരെയും കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇടുകയായിരുന്നു. അവർ കൂടി പൂത്തിറങ്ങിയാൽ മാത്രമേ പൂർണമായി സന്തോഷിക്കാന്‍ ആകുകയുള്ളൂ

സിദ്ദീഖ് കാപ്പൻ

"മാധ്യമപ്രവർത്തകരുടെ പോരാട്ടത്തിന്റെ വിജയമാണ്. നിയമപോരാട്ടം തുടരും. മാധ്യമപ്രവർത്തനവുമായി മുന്നോട്ട് പോകും " കാപ്പൻ പറഞ്ഞു. സുപ്രീംകോടതി വെച്ച ജാമ്യ ഉപാധികൾ പ്രകാരം, ആറാഴ്ച കാലം ഡൽഹിയിൽ കഴിഞ്ഞ ശേഷം മാത്രമേ കേരളത്തിലേക്ക് വരാൻ കഴിയു. 'ഒരു ദളിത് പെൺകുട്ടിയുടെ നീതിയ്ക്ക് വേണ്ടിയാണ് ഹാഥ്റസിൽ പോയത്. വര്‍ഷങ്ങളായി യുഎപിഎ വാർത്തകൾ ചെയ്യുകയായിരുന്നു താൻ. ഒടുവിൽ അതെ കേസിൽ പെട്ട് അകത്ത് പോകേണ്ടി വന്നു. കാൻസർ ചികിത്സിക്കുന്ന ഡോക്ടർ കാൻസർ ബാധിച്ച് മരിക്കുന്ന പോലെയാണിത്'-. കാപ്പൻ പറഞ്ഞു.

ഉമ്മയെ കാണാനാകില്ല എന്നതിൽ ഒരുപാട് വിഷമമുണ്ട്. അസുഖ ബാധിതയായ ഉമ്മയെ പരോളിൽ ഇറങ്ങിയപ്പോഴാണ് അവസാനമായി കണ്ടത്. ഇനി ആ ഉമ്മയെ കാണാനാകില്ല എന്നോർക്കുമ്പോൾ സങ്കടമുണ്ടെന്നും കാപ്പൻ കൂട്ടിച്ചേർത്തു.

ജാമ്യം ലഭിച്ച 40 ദിവസങ്ങൾക്ക് ശേഷമാണ് കാപ്പൻ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ ഒൻപതിന് യുഎപിഎ കേസിൽ സുപ്രീംകോടതിയും ഡിസംബർ 23ന് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ താമസമാണ് പുറത്തിറങ്ങുന്നത് വൈകിപ്പിച്ചത്. ജാമ്യ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് കാപ്പനെ മോചിപ്പിക്കാനുള്ള ഉത്തരവ് കോടതി ജയിലിലേക്ക് അയച്ചത്.

logo
The Fourth
www.thefourthnews.in