സിദ്ദീഖ് കാപ്പന്‍
സിദ്ദീഖ് കാപ്പന്‍

ഇ ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്‌റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം
Updated on
1 min read

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷ ലക്നൗ കോടതി ഇന്ന് പരിഗണിക്കും. സെപ്റ്റംബര്‍ 23 ന് പരിഗണിക്കേണ്ട കേസ് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. യുപി പോലീസ് ചുമത്തിയ യുഎപിഎ കേസില്‍ കഴിഞ്ഞ മാസം 12ന് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇ ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ കാപ്പന് ജയില്‍ മോചനം സാധ്യമാകൂ. കാപ്പന്റെ അക്കൗണ്ടിലേക്ക് 45,000 രൂപ എത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡിയുടെ കേസ്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാഥ്റസില്‍ കലാപം സൃഷ്ടിക്കാന്‍ സംഘടനയില്‍ നിന്ന് പണം സ്വീകരിച്ചെന്നുമാണ് ആരോപണം.

സിദ്ദീഖ് കാപ്പന്‍
സിദ്ദീഖ് കാപ്പന് ലക്‌നൗ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. രൂപ് രേഖ വര്‍മ ജാമ്യം നില്‍ക്കും; ഹര്‍ജി 23ന് പരിഗണിക്കും

രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്താന്‍ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസില്‍ ജാമ്യം അനുവദിച്ചത്.

നിരോധനത്തിന് മുന്‍പായി രാജ്യത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖ് പായേതിനെതിരായ ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഹാഥ്‌റസ് കേസും പരാമര്‍ശിച്ചിരുന്നു. ഹാഥ്‌റസില്‍ കലാപമുണ്ടാക്കാന്‍ പോപുലര്‍ ഫ്രണ്ട് നിയോഗിച്ചത് സിദ്ദീഖ് കാപ്പനാണെന്നാണ് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in