സല്‍മാന്‍ ഖാന്‍
സല്‍മാന്‍ ഖാന്‍

മൂസെ വാലെയുടെ കൊലയാളികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടിരുന്നു; മുംബൈയില്‍ തങ്ങിയത് ദിവസങ്ങളോളം -വെളിപ്പെടുത്തല്‍

സല്‍മാന്റെ വീടും പരിസരങ്ങളും നീക്കങ്ങളും ഉള്‍പ്പെടെ സംഘം നിരീക്ഷിച്ചിരുന്നു
Updated on
1 min read

പഞ്ചാബില്‍ വെടിയേറ്റു കൊല്ലപ്പെട്ട ഗായകന്‍ സിദ്ദു മൂസെ വാലെയുടെ കൊലയാളികള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി പഞ്ചാബ് പോലീസ്. മൂസെ വാലെ കേസില്‍ പിടിയിലായ കപില്‍ പണ്ഡിറ്റാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സല്‍മാനെ ലക്ഷ്യമിട്ട് സംഘം ദിവസങ്ങളോളം മുംബൈയില്‍ തങ്ങിയിരുന്നെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ജൂണില്‍ സല്‍മാനും പിതാവ് സലീം ഖാനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി. മൂസെ വാലെ വധക്കേസില്‍ ദീപക് മുണ്ടി, കപില്‍ പണ്ഡിറ്റ്, രജീന്ദര്‍ എന്നിവരെ ശനിയാഴ്ച നേപ്പാളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശാനുസരണം സല്‍മാനെ വധിക്കുന്നതിനായി സച്ചിന്‍ ബിഷ്‌ണോയ്, സന്തോഷ് യാദവ് എന്നിവര്‍ക്കൊപ്പം പദ്ധതിയിട്ടിരുന്നുവെന്നാണ് കപില്‍ പണ്ഡിറ്റിന്റെ വെളിപ്പെടുത്തല്‍

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെയും കാനഡ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാറിന്റെയും സംഘമായിരുന്നു മൂസെ വാലെ കൊലപാതകത്തിനു പിന്നില്‍. അവര്‍ തന്നെയാണ് സല്‍മാനെയും ലക്ഷ്യമിട്ടിരുന്നത്. ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദേശാനുസരണം സല്‍മാനെ വധിക്കുന്നതിനായി സച്ചിന്‍ ബിഷ്‌ണോയ്, സന്തോഷ് യാദവ് എന്നിവര്‍ക്കൊപ്പം പദ്ധതിയിട്ടിരുന്നുവെന്നാണ് കപില്‍ പണ്ഡിറ്റിന്റെ വെളിപ്പെടുത്തല്‍. അതിനായി സംഘം മുംബൈയില്‍ ദിവസങ്ങളോളം തങ്ങി സല്‍മാന്റെ വീടും പരിസരങ്ങളും നീക്കങ്ങളും ഉള്‍പ്പെടെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നും ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ഇന്റര്‍പോളിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ, ഗോള്‍ഡി ബ്രാറിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍
വധഭീഷണി: സൽമാൻ ഖാന് തോക്ക് കൈവശം വെയ്ക്കാൻ അനുമതി

ജൂണില്‍ സല്‍മാനും പിതാവ് സലീം ഖാനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. ഗായകന്‍ സിദ്ദു മൂസെവാലെയുടെ വിധി തന്നെ സല്‍മാനും പിതാവിനും ഉണ്ടാകുമെന്നായിരുന്നു ഹിന്ദിയിലെഴുതിയ കത്തില്‍ പറഞ്ഞിരുന്നത്. കൃഷ്ണമൃഗത്തെ കൊന്നതിന് സല്‍മാനോട് പൊറുക്കില്ലെന്ന് ലോറന്‍സ് ബിഷ്‌ണോയി 2021ല്‍ മുംബൈ പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമാക്കിയിരുന്നു. സല്‍മാനെ വകവരുത്താന്‍ ഷൂട്ടറായ സംപത് നെഹ്‌റയോട് ലോറന്‍സ് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സംപത് മുംബൈയില്‍ എത്തിയെങ്കിലും സല്‍മാനെ വധിക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് പോലീസ് രേഖകകള്‍.

logo
The Fourth
www.thefourthnews.in