സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്

സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ എസ്‌കെഎം ലീഡുയര്‍ത്തി
Updated on
1 min read

സിക്കിം നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്ക് വന്‍ വിജയം. 32 അംഗ നിയമസഭയില്‍, 28 സീറ്റില്‍ എസ്‌കെഎം വിജയിച്ചു. മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നു. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

മുഖ്യമന്ത്രി പേം സിങ് തമങ് റനോക് മണ്ഡലത്തില്‍ 4,830 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ നിമിഷങ്ങള്‍ മുതല്‍ തന്നെ എസ്‌കെഎം ലീഡുയര്‍ത്തി. മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങിന്റെ എസ്ഡിഎഫായിരുന്നു എസ്‌കെഎമ്മിന്റെ പ്രധാന എതിരാളികള്‍. എന്നാല്‍, എസ്ഡിഎഫ് തകര്‍ന്നടിഞ്ഞു. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എസ്ഡിഎഫ് നേതാവ് പവന്‍കുമാര്‍ ചാംലിങും പരാജയത്തിന്റെ രുചിയറിഞ്ഞു. മത്സരിച്ച രണ്ടു സീറ്റിലും അദ്ദേഹം പരാജയപ്പെട്ടു.

സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്
'ഇത് മോദി പോള്‍', ഇന്ത്യ സഖ്യം 295 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

2013-ലാണ് എസ്ഡിഎഫിലെ ആഭ്യന്തര കലഹങ്ങളെ തുടര്‍ന്ന് പ്രേം സിങ് തമാങ് എസ്‌കെഎം രൂപീകരിച്ചത്. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ വരവറിയിച്ച പാര്‍ട്ടി, പത്തു സീറ്റ് നേടി. 2019 നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിച്ചു. 15 സീറ്റിലാണ് എസ്ഡിഎഫ് വിജയിച്ചത്. പ്രേം സിങ് സര്‍ക്കാര്‍ രൂപീകരിച്ചു. തുടര്‍ന്ന പത്ത് എസ്ഡിഎഫ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രണ്ടുപേര്‍ എസ്‌കെഎമ്മില്‍ ചേര്‍ന്നു. എസ്ഡിഎഫിന്റെ ഏക എംഎല്‍എ ചാംലിങ് മാത്രമായിരുന്നു.

അതേസമയം, അരുണാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. അറുപതംഗ നിയമസഭയില്‍ ബിജെപി 46 സീറ്റില്‍ വിജയിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി അഞ്ച് സീറ്റില്‍ വിജയിച്ചു. എന്‍സിപിയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും രണ്ടുവീതം സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ് സംപൂജ്യരായി.

സിക്കിം തൂത്തുവാരി എസ്‌കെഎം; 32-ല്‍ 28 സീറ്റിലും വിജയം; തകര്‍ന്നടിഞ്ഞ് എസ്ഡിഎഫ്
റിമാൽ അവലോകനം മുതൽ നൂറ് ദിന കർമപരിപാടിവരെ, ധ്യാനത്തിന് ശേഷം മോദി തിരക്കിലേക്ക്, എക്‌സിറ്റ് പോളുകളെ വിശ്വസിച്ച് ബിജെപി

പത്തു സീറ്റുകള്‍ നേരത്തെ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതെ ബിജെപി സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പേമാ ഖണ്ഡുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തവാങിലെ മുക്തോ മണ്ഡലത്തില്‍ നിന്നാണ് പേമാ ഖണ്ഡു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

logo
The Fourth
www.thefourthnews.in