സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒരു വർഷമാക്കാൻ സിക്കിം

സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒരു വർഷമാക്കാൻ സിക്കിം

പുരുഷന്മാർക്ക് ഒരുമാസത്തെ പിതൃത്വ അവധിയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി
Updated on
1 min read

പ്രസവാവധി ഒരു വർഷമാക്കൻ സിക്കിം. സർക്കാർ ജീവനക്കാർക്ക് പ്രസവാവധി ഒരു വർഷമാക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമങ് അറിയിച്ചു. മാതാവിന് ഒരു വർഷത്തെ പ്രസവാവധിക്ക് പുറമെ, പിതാവിന് ഒരുമാസത്തെ പിതൃത്വ അവധിയും അനുവദിക്കും.

സിക്കിം സ്റ്റേറ്റ് സിവിൽ സർവീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. കുടുംബത്തെയും കുട്ടികളെയും നല്ലപോലെ പരിപാലിക്കാൻ സർക്കാർ ജീവനക്കാരെ സഹായിക്കുന്നതാണ് ആനുകൂല്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കും.

സർക്കാർ ജീവനക്കാരുടെ പ്രസവാവധി ഒരു വർഷമാക്കാൻ സിക്കിം
ഡൽഹി നിയമഭേദഗതി: ജഗൻ മോഹൻ ബിജെപിക്കൊപ്പം തന്നെ, പ്രതിപക്ഷ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

6.32 ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് ടിബറ്റുമായി അതിർത്തി പങ്കിടുന്ന സിക്കിം. സിക്കിമിലെ ജനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും കാര്യമായ സംഭാവന നൽകുന്ന ഉദ്യോഗസ്ഥർ സംസ്ഥാന ഭരണത്തിന്റെ നട്ടെല്ലാണ്. സിവിൽ സർവീസ് ഓഫീസർമാരുടെ സ്ഥാനക്കയറ്റ നടപടികൾ കാര്യക്ഷമമാക്കുന്നതിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

1961ലെ മറ്റേർണിറ്റി ബെനഫിക്റ്റ് ആക്ട് പ്രകാരം, ആദ്യ രണ്ടുകുട്ടികളുടെ പ്രസവത്തിന് ആറ് മാസക്കാലമോ അല്ലെങ്കിൽ 26 ആഴ്ചയോ ആണ് ശമ്പളത്തോട് കൂടിയ അവധി. തുടർന്നുള്ള ഓരോ പ്രസവത്തിനും മൂന്ന് മാസമോ 12 ആഴ്ചയോ അവധി എടുക്കാം. പിന്നീട് 2017-ൽ പാർലമെന്റ് പാസാക്കിയ മെറ്റേണിറ്റി ബെനഫിറ്റ് (ഭേദഗതി) ബിൽ, 2016 അനുസരിച്ച് മുൻപ് 12 ആഴ്ചയെന്നത് വർധിപ്പിച്ച് 26 ആഴ്ചയാക്കി വർധിപ്പിച്ചിരുന്നു. പൊതു, സ്വകാര്യ മേഖലയിൽ അനുവദിച്ചിട്ടുള്ള പ്രസവാവധി ആറുമാസത്തിൽ നിന്ന് ഒൻപത് മാസമാക്കി വർധിപ്പിക്കണമെന്ന് ഇക്കഴിഞ്ഞ മേയിൽ നീതി ആയോഗ് അംഗമായ വി കെ പോൾ ആവശ്യപ്പെട്ടിരുന്നു. അതിനായി പൊതു-സ്വകാര്യ മേഖലയിലുള്ളവർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in