കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടം, ആ വിടവ് നികത്താനാകില്ല: എ കെ പത്മനാഭന്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടം, ആ വിടവ് നികത്താനാകില്ല: എ കെ പത്മനാഭന്‍

താത്വികമായും ആത്മീയമായും സംഘടനാപരമായും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഊര്‍ജസ്വലനായ ഒരു നേതാവായിരുന്നു
Updated on
1 min read

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ മരണമെന്നും ആ വിടവ് നികത്താനാകില്ലെന്നും മുതിര്‍ന്ന സിപിഎം നേതാവും കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമായ എ കെ പത്മനാഭന്‍.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടം, ആ വിടവ് നികത്താനാകില്ല: എ കെ പത്മനാഭന്‍
സീതാറാം: ധിഷണയും സമരവും

സീതാറാമിനെ എങ്ങനെയാണ് ഓര്‍ക്കേണ്ടത്, കാരണം എല്ലാ കാര്യത്തിലും ഞങ്ങളുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു സഖാവാണ് സീതാറാം. താത്വികമായും ആത്മീയമായും സംഘടനാപരമായും തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ഊര്‍ജസ്വലനായ ഒരു നേതാവായിരുന്നു. പാര്‍ട്ടിയിലെ കാര്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍. പാര്‍ട്ടി മറ്റൊരു അഖിലേന്ത്യാ സമ്മേളനത്തിന് ഒരുങ്ങുന്നതിനിടയുള്ള ഒരു മരണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കനത്ത നഷ്ടം, ആ വിടവ് നികത്താനാകില്ല: എ കെ പത്മനാഭന്‍
ലാൽ സലാം ഡിയർ കോമ്രേഡ്

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‌റെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ വലില പങ്ക് വഹിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ഏറ്റവും അടുത്ത ബന്ധം ഈ കാലഘട്ടത്തില്‍ ഉണ്ടാക്കിയെടുത്തതില്‍ വലിയൊരു പങ്കാണ് യച്ചൂരിക്കുള്ളത്. പാര്‍ലമെന്‌ററി പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും പത്മനാഭന്‍ അനുസ്മരിച്ചു.

logo
The Fourth
www.thefourthnews.in