വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി

വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി

എകെജി സെന്റർ മുതല്‍ 14 അശോക റോഡ് വരെയായിരുന്നു വിലാപയാത്ര
Updated on
1 min read

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. യെച്ചൂരിയുടെ ഭൗതികശരീരം വൈദ്യപഠനത്തിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിന് (എയിംസ്) വിട്ടുനൽകി. സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസായ ഡല്‍ഹി എകെജി ഭവനില്‍ നിന്ന് 14 അശോക റോഡ് വരെയുള്ള വിലാപയാത്രക്ക് ശേഷമാണ് മൃതദേഹം ആശുപത്രിക്ക് കൈമാറിയത്. വിലാപയാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് ഗവേഷപഠനത്തിനായി മൃതദേഹം വിട്ടുനൽകിയത്.

വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി
സീതാറാം യെച്ചൂരി: ഇടതുമൂല്യബോധം കൈവിടാത്ത 'പ്രായോഗിക മാര്‍ക്‌സിസ്റ്റ്'

പഴയ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫിസ് പ്രവർത്തിച്ചിരുന്ന 14 അശോക റോഡിലേക്ക് നടത്തിയ വിലാപയാത്രയെ നേതാക്കളും വിദ്യാർത്ഥികളും പ്രവർത്തകരും അടക്കം വൻ ജനക്കൂട്ടം അനുഗമിച്ചിരുന്നു. സിപിഎം മുൻ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറൊ അംഗം ബൃന്ദ കാരാട്ട്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറിയത്.

വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി
സീതാറാം യെച്ചൂരി: കൈമാറാനില്ലാത്തൊരു സ്വപ്നത്തിന്റെ അന്ത്യം

എ.കെ.ജി. ഭവനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നടന്ന പൊതുദര്‍ശനത്തിൽ ആയിരങ്ങളാണ് യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ശരദ് പവാര്‍, അഖിലേഷ് യാദവ്, മനീഷ് സിസോദിയ, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ നേതാക്കൾ യെച്ചൂരിക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ഒപ്പം മറ്റു പാര്‍ട്ടികളുടെ നേതാക്കളും ഉന്നതരും പൊതുജനങ്ങളും എകെജി ഭവനിലെത്തി യെച്ചൂരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. മുന്‍ രാജ്യസഭാംഗം കൂടിയായ യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അടുത്തിടെ തിമിരശസ്ത്രക്രിയയ്ക്കും യെച്ചൂരി വിധേയനായിരുന്നു.

വിട കോമ്രേഡ് യെച്ചൂരി; പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍, ഭൗതികശരീരം എംയിസിന് കൈമാറി
യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകും, പൊതുദർശനം പതിനാലിന്

ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി സംഘത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in