ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാന്മാന്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു

ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാന്മാന്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു

അപകടം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍
Updated on
1 min read

ജമ്മു കശ്മീരിൽ ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് പഹൽഗാം നദിയിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു. ആറ് ഐടിബിപി ജവാന്മാന്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

അമര്‍നാഥ് തീര്‍ത്ഥാടന ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു സംഘം. ബസിൽ 37 ഐ ടി ബിപി ജവാന്‍മാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റ ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി ശ്രീനഗറിലെ ആർമി ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in