അംബേദ്കറെയും ദളിതരെയും അധിക്ഷേപിച്ച് സ്കിറ്റ്; ജെയിൻ സർവകലാശാലയിലെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

അംബേദ്കറെയും ദളിതരെയും അധിക്ഷേപിച്ച് സ്കിറ്റ്; ജെയിൻ സർവകലാശാലയിലെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

സ്കിറ്റിലെ ദളിത് അധിക്ഷേപവും മോശം പരാമർശങ്ങളും ചൂണ്ടിക്കാട്ടി ദളിത് പ്രവർത്തകരായ ഒരുപറ്റം വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി
Updated on
1 min read

ബെംഗളൂരുവിലെ ജെയിൻ സർവകലാശാലയിൽ ദളിത് വിഭാഗത്തെ അധിക്ഷേപിച്ച് സ്കിറ്റ് അരങ്ങേറിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി. സർവകലാശാലയിലെ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഇവർ അവതരിപ്പിച്ച സ്കിറ്റിലെ ദളിത് അധിക്ഷേപവും മോശം പരാമർശങ്ങളും ചൂണ്ടിക്കാട്ടി ദളിത് പ്രവർത്തകരായ ഒരുപറ്റം വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി . കോളേജിലെ 'ഡെൽറോയ്‌സ് ബോയ്സ് ' എന്ന നാടക സംഘത്തിന്റെ ഭാഗമാണ് സസ്പെൻഷനിലായ വിദ്യാർഥികൾ. ഇവർക്കെതിരെ സർവകലാശാല ചട്ട പ്രകാരമുള്ള അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു .

അംബേദ്കറെയും ദളിതരെയും അധിക്ഷേപിച്ച് സ്കിറ്റ്; ജെയിൻ സർവകലാശാലയിലെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
ബി ആര്‍ അംബേദ്കറെ അധിക്ഷേപിച്ച് ജെയിന്‍ സര്‍വകലാശാലയില്‍ സ്‌കിറ്റ്; പ്രതിഷേധം

ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറിനെയും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെയും അടച്ചാക്ഷേപിക്കുന്ന ഭാഗങ്ങളാണ് സ്കിറ്റിൽ ഉണ്ടായിരുന്നത്. ബി ആർ അംബേദ്കറെ 'ബിയർ അംബേദ്‌കർ ' എന്ന് വിശേഷിപ്പിക്കുന്ന ഭാഗവും എല്ലാം എളുപ്പത്തിൽ നേടുന്നവരാണ് പട്ടിക ജാതി വിഭാഗമെന്ന പരാമർശവും വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റിൽ ഉണ്ടായിരുന്നു. ഗാന്ധിജി ദളിതരെ ഹരിജൻ എന്ന് വിളിച്ചത് എല്ലാം വേഗത്തിൽ കിട്ടുന്നവരായതുകൊണ്ടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടത് അതിന് ഉദാഹരണമാണെന്നും സ്കിറ്റിൽ പരിഹാസമുണ്ടായിരുന്നു.

ദളിത് കഥാപാത്രങ്ങളെ മുഴുവൻ അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങൾ സ്കിറ്റിലുണ്ടായിരുന്നു

ദളിത് യുവാവും സവർണ ജാതിയിൽപെട്ട യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു സ്കിറ്റിന്റെ പ്രമേയം. ദളിത് കഥാപാത്രങ്ങളെ മുഴുവൻ അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങൾ സ്കിറ്റിലുണ്ടായിരുന്നു. ജെയിൻ സർവകലാശാലയിലെ സി എം എസ്‌ വകുപ്പിന്റെ അറിവോടെയും അംഗീകാരത്തോടെയുമാണ് സ്കിറ്റ് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാർഥികൾ ആരോപിച്ചിരുന്നു. മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന jhadkaa .org വഴിയാണ് സ്‌കിറ്റിനെതിരെയുള്ള പ്രതിഷേധം വിദ്യാർഥികൾ പുറത്തുവിട്ടത് .

logo
The Fourth
www.thefourthnews.in