സ്‌മാർട്ട്‌ഫോൺ എമർജൻസി അലേർട്ട് സിസ്റ്റം; ദുരന്തമുന്നറിയിപ്പുകള്‍ അറിയിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു

സ്‌മാർട്ട്‌ഫോൺ എമർജൻസി അലേർട്ട് സിസ്റ്റം; ദുരന്തമുന്നറിയിപ്പുകള്‍ അറിയിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു

ജൂലൈ 20ന് ആദ്യ ഘട്ട പരീക്ഷണം നടത്തിയിരുന്നു
Updated on
1 min read

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സാങ്കേതിക വിദ്യ പരീക്ഷിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി. രാജ്യത്തെ നിരവധി മൊബൈൽ ഫോണുകളിലേക്ക് ഇന്ന് എത്തിയ 'അടിയന്തര മുന്നറിയിപ്പ്' ഈ പദ്ധതിയുടെ പരീക്ഷണാര്‍ത്ഥമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. “അടുത്ത എട്ട് മാസത്തിനുള്ളിൽ പുതിയ മുന്നറിയിപ്പ് സംവിധാനം വ്യാപകമായി അവതരിപ്പിക്കാനാണ് സർക്കാർ പദ്ധതിയെന്ന് എൻ‌ഡി‌എം‌എ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോമൺ അലർട്ടിംഗ് പ്രോട്ടോക്കോളിന്റെ രണ്ടാം ഘട്ടത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് നടന്നത്

കോമൺ അലർട്ടിംഗ് പ്രോട്ടോക്കോളിന്റെ രണ്ടാം ഘട്ടത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് നടന്നത്. വരും മാസങ്ങളിൽ, ടിവി, റേഡിയോ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിൽ അടിയന്തര ദുരന്ത മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി ടെസ്റ്റ് റണ്ണുകൾ സംഘടിപ്പിക്കാനായി സർക്കാർ പദ്ധതിയിടുന്നു. ഇന്ന് ഉച്ചയ്ക്ക് 1.35ഓടെയാണ് രണ്ടാം ഘട്ടം പരീക്ഷിച്ചത്. ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഫോണുകളിലാണ് വലിയ ബീപ്പ് ശബ്ദത്തോടെ മുന്നറിയിപ്പ് സന്ദേശം വന്നത്. കഴിഞ്ഞ മാസം 20 നും ഉപയോക്താക്കൾക്ക് സമാനമായ സന്ദേശം ലഭിച്ചിരുന്നു.

സ്‌മാർട്ട്‌ഫോൺ എമർജൻസി അലേർട്ട് സിസ്റ്റം; ദുരന്തമുന്നറിയിപ്പുകള്‍ അറിയിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു
ചന്ദ്രനെ തൊടാൻ ഇനി ആറ് നാൾ; സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കി പ്രൊപ്പൽഷൻ മൊഡ്യൂൾ

ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ വാട്ടർ കമ്മീഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുളള ജാഗ്രതാനിർമ്മാണ ഏജൻസികളെ ഏകോപിപ്പിച്ചാണ് കോമൺ അലേർട്ടിംഗ് പ്രോട്ടോക്കോൾ ബേസ്ഡ് ഇന്റഗ്രേറ്റഡ് അലേർട്ട് സിസ്റ്റം വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഏജൻസികൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ കാര്യങ്ങൾ അറിയിക്കും. കൂടാതെ, മോശം കാലാവസ്ഥയെ നേരിടുന്നതിന് രാജ്യത്തെ ജനങ്ങളെ യഥാസമയം അറിയിക്കുകയും വേണ്ട തയാറെടുപ്പുകൾ എടുക്കുന്നതിനുമായി ടെലിവിഷൻ, റേഡിയോ, മറ്റ് മാധ്യമങ്ങൾ എന്നിവയിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുന്നതിനുളള പദ്ധതികൾക്കും എൻ‌ഡി‌എം‌എ ലക്ഷ്യമിടുന്നുണ്ട്.

ഐഎംഡിയുടെ കണക്കനുസരിച്ച്, 2022-ൽ മാത്രം ഇന്ത്യയ്ക്ക് 2,770 പേരുടെ ജീവനാണ് കാലാവസ്ഥാ വ്യതിയാനം മൂലം നഷ്ടമായത്. അവരിൽ 1,580 പേർ ഇടിമിന്നലിലാണ് മരണപ്പെട്ടതെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ലോക കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 1970 നും 2021 നും ഇടയിൽ ഇന്ത്യയിൽ 573 ദുരന്തങ്ങൾ ഉണ്ടായപ്പോൾ 1,38,377 ജീവനുകളാണ് നഷ്ടമായത്.

logo
The Fourth
www.thefourthnews.in