മഞ്ഞുകമ്പളം പുതച്ച് ഗുല്‍മാര്‍ഗ്; സഞ്ചാരികളുടെ സ്വപ്‌നഭൂമി, വീഡിയോ
മഞ്ഞ് പുതച്ചുകിടക്കുകയാണ് ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്ന് 49 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ അതിമനോഹര ഹില്‍സ്‌റ്റേഷന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.
72 മണിക്കൂറിലേറെയായി ഇവിടുത്തെ താപനില മൈനസ് ഏഴ് ഡിഗ്രിയാണ്. മഞ്ഞില്‍ പുതച്ചുകിടക്കുന്ന ഗുല്‍മാര്‍ഗിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവച്ചു.
മഞ്ഞുമലകള്‍ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന ആല്‍പതേര്‍ തടാകവും ഗുല്‍മാര്‍ഗ് വന്യജീവി സങ്കേതവും ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കേബിള്‍ കാര്‍ സര്‍വീസായ ഗുല്‍മാര്‍ഗ് ഗോണ്ടോലയും സഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങളാണ്.
കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗറില്‍നിന്നുള്ള വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. റോഡുകളില്‍ ട്രാഫിക് ബ്ലോക്കുമുണ്ട്. കശ്മീരിലെ സമതലങ്ങളില്‍ മിതമായ മഞ്ഞുവീഴ്ചയും ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമപാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.