മണിപ്പൂരില്‍ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

മണിപ്പൂരില്‍ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

മൂന്ന് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സൈനികന്റെ മകന്‍ മൊഴിനല്‍കി
Updated on
1 min read

വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിലാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ സൈനികനായ സെര്‍ട്ടോ തങ്തങ് കോമിനെയാണ് കൊലപ്പെടുത്തിയത്. കാങ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അംഗമാണ് സെര്‍ട്ടോ തങ്തങ് കോമി.

മണിപ്പൂരില്‍ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന് സാധ്യത; ആവശ്യവുമായി പ്രതിപക്ഷം, എന്‍ഡിഎ സഖ്യക്ഷികളുടെയും പിന്തുണ

കഴിഞ്ഞ ദിവസം രാവിലെ 10 മണിക്കാണ് ആയുധധാരികളായ സംഘമെത്തി സൈനികനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. മൂന്ന് പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറി അച്ഛനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സൈനികന്റെ മകന്‍ മൊഴിനല്‍കി. സെര്‍ട്ടോയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്നും മകന്‍ പറയുന്നു.സംഭവത്തിന് ഏക ദൃക്‌സാക്ഷിയാണ് സൈനികന്റെ പത്ത് വയസ്സുകാരനായ മകന്‍.

മണിപ്പൂരില്‍ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
നിപ: ആദ്യ രോഗിയെ അറിയാന്‍ വൈകിയോ?

ഇന്ന് രാവിലെയാണ് സൈനികന്റെ മൃതദേഹം ഖുനിങ്‌തെക് ഗ്രാമത്തില്‍ കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ഭാര്യയും മകനും മകളും അടങ്ങുന്നതാണ് സെര്‍ട്ടോയുടെ കുടുംബം.

logo
The Fourth
www.thefourthnews.in