എതിരില്ലാതെ സോണിയ; നദ്ദ വീണ്ടും രാജ്യസഭയിലേക്ക്

എതിരില്ലാതെ സോണിയ; നദ്ദ വീണ്ടും രാജ്യസഭയിലേക്ക്

രാജസ്ഥാനില്‍ നിന്നാണ് സോണിയ തിരഞ്ഞെടുക്കപ്പെട്ടത്
Updated on
1 min read

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ നിന്നാണ് സോണിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സോണിയയും നദ്ദയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സീറ്റുകളില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ വിജയികളായി വരണാധികാരികള്‍ പ്രഖ്യാപിക്കുകയായിരുന്നു.

25 വര്‍ഷം ലോക്സഭ എംപിയായിരുന്ന സോണിയുടെ ആദ്യ രാജ്യസഭ ടേം ആണിത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1964-67 കാലയളവില്‍ രാജ്യസഭ എംപിയായതിന് ശേഷം നെഹ്‌റു കുടുംബത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ എത്തുന്നത്. 2019-ലെ ലോക്സഭ തിരഞ്ഞെടപ്പ് തന്റെ അവസാന മത്സരം ആയിരിക്കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തില്‍ നിന്നാണ് ജെ പി നദ്ദ രാജ്യസഭയിലെത്തിയത്. ഹിമാചല്‍ പ്രദേശില്‍ നിന്നാണ് കഴിഞ്ഞ ടേമില്‍ ജെ പി നഡ്ഡ രാജ്യസഭയിലെത്തിയത്. ഇത്തവണ, കോണ്‍ഗ്രസാണ് ഹിമാചല്‍ ഭരിക്കുന്നത്. ഇക്കാരണത്താല്‍ നഡ്ഡ ഗുഡറാത്തിലേക്ക് മാറുകയായിരുന്നു.

എതിരില്ലാതെ സോണിയ; നദ്ദ വീണ്ടും രാജ്യസഭയിലേക്ക്
'ഒരാള്‍ക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ചു കടന്നുകളയാനുള്ള സാഹചര്യം ഒരുക്കരുത്'; ബംഗാള്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി

ബിജെപിയുടെ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോര്‍ എന്നിവരും രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രത്‌ന വ്യാപാരി ഗോവിന്ദ്ഭായ് ദോലാകിയ, ബിജെപി നേതാക്കളായ ജസ്വന്ത്‌സിങ് പാര്‍മര്‍, മായങ്ക് നായക് എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 15 സംസ്ഥാനങ്ങളില്‍ നിന്ന് 56 സീറ്റുകളാണ് രാജ്യസഭയിലേക്ക് ഒഴിവു വന്നത്. 27-നാണ് തിരഞ്ഞെടുപ്പ്.

logo
The Fourth
www.thefourthnews.in