വനിതാ സംവരണ ബിൽ: ചർച്ച ഇന്ന്, കോൺഗ്രസിനെ സോണിയ ഗാന്ധി നയിക്കും

വനിതാ സംവരണ ബിൽ: ചർച്ച ഇന്ന്, കോൺഗ്രസിനെ സോണിയ ഗാന്ധി നയിക്കും

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്
Updated on
1 min read

നിയമനിർമ്മാണ സഭകളിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ ഇന്ന് ചർച്ച നടത്തും. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് ചർച്ചയിൽ പാർട്ടിക്ക് നേതൃത്വം നൽകുക. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബില് അവതരിപ്പിച്ചത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ 543 അംഗ ലോക്‌സഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം 82ൽ നിന്ന് 181 ആയി ഉയരുമെന്ന് ഭേദഗതി അവതരിപ്പിച്ചുകൊണ്ട് മേഘവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വനിതാ സംവരണ ബിൽ: ചർച്ച ഇന്ന്, കോൺഗ്രസിനെ സോണിയ ഗാന്ധി നയിക്കും
'നാരീ ശക്തി വന്ദന്‍', വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, ദൈവ നിയോഗമെന്ന് പ്രധാനമന്ത്രി

ആറ് പേജുള്ള ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഒബിസി വിഭഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണം ഇല്ല. ഈ വിഭാഗങ്ങൾക്ക് സംവരണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. 'ഇന്ത്യ' പ്രതിപക്ഷ സഖ്യത്തിലെ ആർജെഡിയും സമാജ്‌വാദി പാർട്ടിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബില്ലിനെ തിരഞ്ഞെടുപ്പ് പ്രഹസനം എന്നും ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതീക്ഷക്ക് മേലുള്ള വലിയ വഞ്ചന എന്നുമാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സെൻസസും അതിർത്തി നിർണയവും നടത്തുമോ എന്ന് ചോദിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശ്, മോദി സർക്കാർ 2021 ലെ സെൻസസ് ഇതുവരെ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകിയ യുപിഎ സർക്കാരിന്റെ വനിതാ സംവരണ ബില്ലിൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ വനിതാ സംവരണം സെൻസസിനും ഡീലിമിറ്റേഷൻ പ്രക്രിയയ്ക്കും ശേഷം മാത്രമേ ആരംഭിക്കൂവെന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

വനിതാ സംവരണ ബിൽ: ചർച്ച ഇന്ന്, കോൺഗ്രസിനെ സോണിയ ഗാന്ധി നയിക്കും
കൂടുതല്‍ സ്ത്രീകള്‍ സഭകളിലെത്തുമ്പോള്‍

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലിൽ നിന്ന് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഉള്‍പ്പെടുത്തുന്നതിനുള്ള രണ്ട് ആര്‍ട്ടിക്കിളുകളിലെ ഭേദഗതി മാത്രമാണ് പുതിയ പതിപ്പില്‍ നിന്ന് ഒഴിവാക്കിയത്.കഴിഞ്ഞ ദിവസം ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്‌സഭയില്‍ വലിയ ബഹളം അരങ്ങേറിയിരുന്നു. കോണ്‍ഗ്രസാണ് ബില്ല് ആദ്യം കൊണ്ടുവന്നത് എന്ന് കോണ്‍ഗ്രസ് ആണെന്ന അധീര്‍ രജ്ഞന്‍ ചൗധരിയുടെ പ്രസ്താവനയാണ് ബഹളത്തിന് കാരണമായത്.

logo
The Fourth
www.thefourthnews.in