ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍; പദ്ധതി രാജ്യവ്യാപകമാക്കുന്നു
നവജാത ശിശുകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡ് ലഭ്യമാകുന്ന പദ്ധതി രാജ്യവ്യാപകമാക്കാനൊരുങ്ങി കേന്ദ്രം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം തുടക്കമിട്ട പദ്ധതി നിലവില്‍ 16 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം നവജാത ശിശുവിന്റെ ആധാര്‍ കാര്‍ഡ് ലഭ്യമാകും
ആദ്യ ഘട്ടത്തില്‍ കുട്ടിയുടെ അടിസ്ഥാന വിവരങ്ങള്‍ മാത്രമായിരിക്കും ആധാറില്‍ ഉള്‍പ്പെടുത്തുക. അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. മാതാപിതാക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചാകും കുട്ടികള്‍ക്ക് യുഐഡി നമ്പര്‍ നല്‍കുകയെന്ന് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി നല്‍കുന്ന മൊബൈല്‍ നമ്പരിലേക്ക് ടെക്സ്റ്റ് മെസേജ് രൂപത്തിലായിരിക്കും ഐഡി നമ്പര്‍ ലഭിക്കുക. രജിസ്റ്റര്‍ ചെയ്ത് 60 ദിവസത്തിനകം നവജാത ശിശുവിന്റെ ആധാര്‍ കാര്‍ഡ് ലഭ്യമാകും.
രാജ്യത്ത് ഇതുവരെ 134 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 20 കോടി ആളുകളാണ് ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതും പുതിയ കാര്‍ഡിനായി എന്‍റോള്‍ ചെയ്തതും. 4 കോടിയാണ് പുതിയ വിവരങ്ങള്‍ എന്‍റോള്‍ ചെയ്തവരുടെ എണ്ണം. ഇതില്‍ 18 വയസുള്ളവരും നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. 30 ശതമാനം മാത്രമാണ് മുതിര്‍ന്നവര്‍ക്കുള്ള എന്‍റോള്‍
സംസ്ഥാന സര്‍ക്കാരിന്റെ 650 ഓളം പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ 315ഓളം പദ്ധതികള്‍ക്കും ആനുകൂല്യം ലഭ്യമാകണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണ്. സംസ്ഥാന സര്‍ക്കാരിന്റെ 650 ഓളം പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ 315ഓളം പദ്ധതികള്‍ക്കും ആനുകൂല്യം ലഭ്യമാകണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഡ്രൈവിംഗ് ലൈസന്‍സ്, സിം കാര്‍ഡ്, ആദായ നികുതി റിട്ടേണ്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാണ്.
നിലവില്‍ രണ്ടുതരം ആധാര്‍ കാര്‍ഡുകളാണുള്ളത്. ഒന്ന് മുതിര്‍ന്നവര്‍ക്കും മറ്റൊന്ന് കുട്ടികള്‍ക്കുള്ളതുമാണ്. നവജാത ശിശുകള്‍ക്ക് ബാല്‍ ആധാര്‍ ലഭിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടിള്‍ക്കായി ബയോമെട്രിക്‌സ് വികസിപ്പിച്ചിട്ടില്ലാത്തതിനാല്‍, നീല നിറത്തിലുള്ള ആധാര്‍ ഡാറ്റയില്‍ വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ പോലുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ല. നീല ആധാര്‍ കാര്‍ഡില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 12 അക്ക നമ്പറും ഉണ്ടായിരിക്കും. എന്നാല്‍ കുട്ടികള്‍ക്ക് അഞ്ച് വയസാകുന്നതോടെ ഈ കാര്‍ഡ് അസാധുവാകും.