സിബിഐ സമന്‍സ്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കെജ്രിവാൾ

സിബിഐ സമന്‍സ്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കെജ്രിവാൾ

ഞായറാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ് അയച്ചത്
Updated on
1 min read

ഡല്‍ഹി മദ്യനയക്കേസില്‍ സിബിഐ കുരുക്കു മുറുക്കിയതോടെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ ആം ആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് സിബിഐ സമന്‍സ് അയച്ച പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച്ച സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്.

''സ്ഥിതിഗതികള്‍ മോശമാണ്,നിയമസഭയില്‍ ഇത് ചര്‍ച്ച ചെയ്യണം. എന്താണ് നടക്കുന്നതെന്ന് ആം ആദ്മി നേതാക്കള്‍ സംസാരിക്കും''. എഎപി എംഎല്‍എയും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സിബിഐ സമന്‍സ്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കെജ്രിവാൾ
ഡൽഹി മദ്യനയക്കേസിൽ രാഷ്ട്രീയമായി വേട്ട‌യാടുന്നു, അന്വേഷണ എജൻസികൾ പറയുന്നത് കള്ളം: കെജ്രിവാൾ

ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ സിബിഐ വിളിപ്പിക്കുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. കെജ്രിവാള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന മദ്യനയം, സ്വകാര്യകമ്പനികളെ സഹായിക്കുന്നതെന്നും നയത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം. ഈ കേസാണ് സിബിഐ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.

സിബിഐ സമന്‍സ്: പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കെജ്രിവാൾ
മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യംചെയ്യും; ഞായറാഴ്ച ഹാജരാകാൻ സമൻസ്

ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ഇതേ കേസില്‍ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇ ഡി, സിബിഐ കേസുകളില്‍ സിസോദിയ പ്രതിയാണ്. മദ്യനയ അഴിമതി കേസില്‍ കെജ്രിവാള്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഉണ്ടെന്നും അഴിമതിപ്പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഎപി ഉപയോഗിച്ചെന്നുമാണ് അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എഎപി നേരത്തെ പ്രതികരിച്ചിരുന്നു. കെജ്രിവാളിന് ലഭിച്ച സമന്‍സില്‍ കടുത്ത പ്രതിഷേധത്തിലാണ് എഎപി.

എന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന കെജ്‌രിവാളിന്റെ ഭീഷണിയെ പരിഹസിക്കുകയാണ് ബിജെപി നേതാക്കള്‍. "കോടതികളില്‍ വ്യാജ തെളിവുകള്‍ ഹാജരാക്കിയതിന് സിബിഐയ്‌ക്കും ഇഡിയ്‌ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേസ് കൊടുക്കുമെന്നുന്നാണ് അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റില്‍ പറയുന്നത്. നിങ്ങള്‍ക്കെതിരെ കുറ്റം കണ്ടുപിടിച്ചാല്‍ കോടതിക്കെതിരേയും കേസ് കൊടുക്കുമെന്ന പറയാന്‍ മറന്നതാണോ ? നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടൂ, നിയമ വാഴ്ച്ചയില്‍ നമ്മള്‍ വിശ്വസിക്കണം"- എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റീന് മറുപടിയായി കേന്ദ്ര നിയമ കാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റ്.

2021-2022 ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് കേസ്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്സേനയാണ് അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എ എ പി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in