ശിശുമരണമുണ്ടായാൽ പ്രത്യേക പ്രസവാവധി; നിര്‍ദേശവുമായി കേന്ദ്രം

ശിശുമരണമുണ്ടായാൽ പ്രത്യേക പ്രസവാവധി; നിര്‍ദേശവുമായി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് പ്രത്യേക അവധി അനുവദിച്ചിരിക്കുന്നത്
Updated on
1 min read

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധിയില്‍ കൂടുതല്‍ ഇളവുകള്‍. നവജാത ശിശുവിന് മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാതാവിന്റെ ആരോഗ്യം ഉള്‍പ്പെടെ പരിഗണിച്ച് ആധിക അവധി അനുവദിക്കും. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലോ ആണ് അധിക അവധി നല്‍കുക. ഇത്തരത്തില്‍ 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച പുറത്തുവിട്ട ഉത്തരവില്‍ ആണ് വിവരം അറിയിച്ചത്.

ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞ് മരിക്കുകയോ അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലോ ആണ് അധിക അവധി നല്‍കുക.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ച് ഈ വിഷയം കണക്കിലെടുത്തിട്ടുണ്ടെന്നും, കുഞ്ഞിന്റെ മരണം അമ്മയില്‍ വൈകാരിക ആഘാതം സൃഷ്ടിക്കുന്നതും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ അവധി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

നവജാത ശിശുവിന്‍റെ മരണം വരെ ഒരു ജീവനക്കാരി മുന്നെ പ്രസവ അവധി നേടിയിട്ടുണ്ടെങ്കില്‍, അത് മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമില്ലാതെ തന്നെ ലീവ് അക്കൗണ്ടില്‍ ലഭ്യമായ മറ്റേതെങ്കിലും അവധിയായി കൂട്ടാവുന്നതാണ്. കൂടാതെ, ജീവനക്കാരിക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

നവജാത ശിശു ജനിച്ചതിന് 28 ദിവസത്തിനുള്ളില്‍ മരണപ്പെടുകയോ അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയുടെ 28 ആഴ്ചയിലോ അതിനുശേഷമോ ജീവനില്ലാതെ ജനിക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഈ അവധി അനുവദിക്കുക.

രണ്ടു കുട്ടികളില്‍ താഴെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് മാത്രമേ ഈ അവധി അനുവധിക്കു

പ്രത്യേക പ്രസവ അവധി അനുവദിക്കുന്നതിന് മറ്റു വ്യവസ്ഥകളും നിഷ്കര്‍ഷിക്കുന്നുണ്ട്. രണ്ടു കുട്ടികളില്‍ താഴെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് മാത്രമേ ഈ അവധി അനുവധിക്കു. കൂടാതെ, മരണപ്പെട്ട നവജാതശിശുവിന്‍റെ ജനനം കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്വകാര്യ ആശുപത്രിയിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലോ ആവണം. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന അടിയന്തര പ്രസവങ്ങള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

സിവില്‍ സര്‍വീസ് തസ്തികകളിലേക്കും നിയമിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.

logo
The Fourth
www.thefourthnews.in