ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ്

കശ്മീരിന് പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഗുലാം നബി, പുതിയ പാർട്ടി 10 ദിവസത്തിനകം

കാശ്മീരിന്റെ പ്രത്യക പദവി തിരിക ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും
Updated on
1 min read

കശ്മീരിൻ്റെ പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഈയിടെ കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ്. പാർട്ടി വിട്ടതിന് ശേഷം സംഘടിപ്പിച്ച റാലിയിലാണ് ആസാദിൻ്റെ പ്രഖ്യാപനം. പുതിയ പാർട്ടി 10 ദിവസത്തിനുള്ളിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യക പദവി നല്‍കികൊണ്ടുള്ള 370-ാം വകുപ്പ് രണ്ട് രണ്ടു വര്‍ഷം മുന്‍പ് എടുത്തു കളഞ്ഞത്. . ഇനി അത് തിരികെ ലഭിക്കാൻ സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു.ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ താൻ തയ്യാറല്ലെന്നും, ലോക് സഭയിൽ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാന്‍ മാത്രമേ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ കഴിയു. അത് നടപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഒരു ലക്ഷം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം കുട്ടികൾ അനാഥരായി. വ്യജ പ്രചരണത്തിലൂടെയും ചൂഷണത്തിലൂടെയും ഞാന്‍ വോട്ട് തേടില്ല. തിരിച്ചടിയുണ്ടായാലും നേടിയെടുക്കാന്‍ കഴിയുന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്

ഗുലാം നബി ആസാദ്

10 ദിവസത്തിനുള്ളില്‍ ഒരു പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനല്ല അതിനപ്പുറം, ജമ്മു കശ്മീരിലെ പ്രദേശവാസികള്‍ക്ക് ഭൂമി,ജോലി, എന്നീ അടിസഥാന ആവശ്യങ്ങള്‍ക്ക വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ബിജെപി ഒഴികെയുള്ള പാർട്ടികൾ സ്വീകരിക്കുന്നത്. പ്രത്യേക അവകാശത്തിന് വേണ്ടി ഒന്നിച്ചുനിൽക്കാനും ഇവർ തീരുമാനിച്ചിരുന്നു.

അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ഗുലാം നബി ആസാദ് ആഗസ്റ്റ് 26ന് പാര്‍ട്ടി വിട്ടത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആസാദിന്റെ രാജി, പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകത്തില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു. ഗുലാം നബി ആസാദ് രൂപികരിക്കുന്ന പാർട്ടി ബിജെപിയുമായി സഹകരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ഗുലാം നബി രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെ പുകഴ്തി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in