ഹിന്ദു പദയാത്രയ്ക്കുനേരെ തുപ്പിയവരുടെ വീട് പൊളിച്ച് പോലീസ്; അകമ്പടിയായി ഡോലും ഡിജെ സംഗീതവും

ഹിന്ദു പദയാത്രയ്ക്കുനേരെ തുപ്പിയവരുടെ വീട് പൊളിച്ച് പോലീസ്; അകമ്പടിയായി ഡോലും ഡിജെ സംഗീതവും

മുസ്ലിം സമുദായത്തിൽപ്പെട്ട പ്രതികളുടെ വീടാണ് പോലീസ് പൊളിച്ചത്
Updated on
1 min read

മധ്യപ്രദേശിലെ ഉജ്ജയിനിൽ ഹിന്ദു പദയാത്രയ്ക്ക് നേരെ തുപ്പിയ പ്രതികളുടെ വീട് അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി പൊളിച്ചുമാറ്റി പോലീസ്. പൊളിച്ചുമാറ്റൽ നടപടിക്കിടെ ഡോലും ഡി ജെ സംഗീതവും ഉപയോഗിച്ച പോലീസ് നടപടി വിവാദമാകുകയാണ്.

ഹിന്ദു പദയാത്രയ്ക്ക്‌ നേരെ മൂന്നുപേർ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മുസ്ലിം സമുദായത്തിൽപ്പെട്ട പ്രതികളുടെ വീടാണ് പോലീസ് പൊളിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നുപേരാണ് കേസിലെ പ്രതികൾ.

ദൃശ്യങ്ങൾ പകർത്തിയ സവാൻ ലോട്ട് എന്നയാളാണ് പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നത്. ഘോഷയാത്ര ടാങ്കി ചൗക്ക് കടക്കുമ്പോള്‍ അജ്ഞാതരായ മൂന്ന് ആണ്‍കുട്ടികള്‍ ഭക്തര്‍ക്ക് നേരെ തുപ്പിയെന്നതാണ് പരാതി. ഇത് ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തൽ, ആരാധനാനലയങ്ങൾക്കെതിരായ നടപടി, മതസമ്മേളനം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രതികളുടെ അനധികൃത നിർമാണം കണ്ടെത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ''ചിലയാളുകള്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു. മുനിസിപ്പല്‍ കോര്‍പ്പറേഷനും റവന്യൂ വകുപ്പും ഇവരെ കുറിച്ച് നേരത്തെ അന്വേഷിച്ചിരുന്നു. അനധികൃത കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം'' - പോലീസ് പറഞ്ഞു.

ഹിന്ദു പദയാത്രയ്ക്കുനേരെ തുപ്പിയവരുടെ വീട് പൊളിച്ച് പോലീസ്; അകമ്പടിയായി ഡോലും ഡിജെ സംഗീതവും
ആള്‍ക്കടല്‍ താണ്ടി അന്ത്യയാത്ര, ഉറങ്ങാതെ കേരളം; ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍
ഹിന്ദു പദയാത്രയ്ക്കുനേരെ തുപ്പിയവരുടെ വീട് പൊളിച്ച് പോലീസ്; അകമ്പടിയായി ഡോലും ഡിജെ സംഗീതവും
'മണിപ്പൂർ കലാപം, ഡേറ്റ സംരക്ഷണ ബിൽ, ഡൽഹി ഭേദഗതി'; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും

ഡോലും ഡിജെ സംഗീതവും ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നത് പതിവാണെന്നാണ് പോലീസിന്റെ വിശദീകരണം. പരമ്പരാഗതമായി ഡ്രം ഉപയോഗിക്കുന്നത് പതിവാണെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in