എട്ട് യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രം
എട്ട് യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രം

'വ്യാജവാര്‍ത്ത, രാജ്യവിരുദ്ധ നിലപാടുകള്‍'; എട്ട് യുട്യൂബ് ചാനലുകളും, രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും പൂട്ടി കേന്ദ്രം

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ വർഷം ഡിസംബർ മുതൽ 102 യൂട്യൂബ് വാർത്താ ചാനലുകൾക്കും മറ്റ് നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾക്കും കേന്ദ്രം വിലക്കേർപ്പെടുത്തി
Updated on
1 min read

രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്ര നടപടി. രാജ്യ സുരക്ഷയ്ക്കും വിദേശകാര്യങ്ങൾക്കും ഭീഷണിയുയർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച ഏഴ് ഇന്ത്യൻ ചാനലുകള്‍ക്കും ഒരു പാകിസ്താൻ ചാനലിനും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തി. ഈ ചാനലുകൾക്ക് 114 കോടിയിലധികം കാണികളും 85 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നു.

ചാനലുകളുടെ പരസ്യത്തിൽ രാജ്യത്തെ മതസൗ​ഹാർദം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളുണ്ടായിരുന്നു എന്ന് വാർത്താവിനിമയ മന്ത്രാലയം

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഈ ചാനലുകളുടെ പരസ്യത്തിൽ രാജ്യത്തെ മതസൗ​ഹാർദം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളുണ്ടായിരുന്നു എന്ന് വാർത്താവിനിമയ മന്ത്രാലയം വിശദീകരിച്ചു. കേന്ദ്ര സർക്കാർ മതപരമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടെന്നും ഉത്സവങ്ങൾ നിരോധിക്കുന്നെന്നും ഉൾപ്പെടെയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായാണ് മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. കൂടാതെ ഇവയൊന്നിൽ, ഇന്ത്യ മതസംഘര്‍ഷങ്ങള്‍ക്ക് വേദിയാകുമെന്നും പറഞ്ഞിരുന്നു. ജമ്മു കശ്മീരിനെയും ഇന്ത്യൻ സായുധസേനയെയും വിഷയമാക്കി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നും ആരോപണമുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ വിലക്കേർപ്പെടുത്തിയ ചാനലുകൾ ചില വാർത്താമാധ്യമങ്ങളുടെയും അവതാരകരുടെയും ചിത്രവും ലോ​ഗോയും ഉപയോ​ഗിച്ചിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

എട്ട് യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രം
വിദ്യാഭ്യാസവും കുടിവെള്ളവും സൗജന്യ വാഗ്ദാനങ്ങളാണോ? വിഷയം സങ്കീര്‍ണമെന്ന് സുപ്രീംകോടതി

സമാനമായ രീതിയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് അക്കൗണ്ടും രണ്ടു പോസ്റ്റുകളും വിലക്കിയിട്ടുണ്ടെന്നും അവ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബർ മുതൽ 102 യൂട്യൂബ് വാർത്താ ചാനലുകളും മറ്റ് നിരവധി സമൂഹ മാധ്യമ അക്കൗണ്ടുകളും കേന്ദ്രം വിലക്കിയിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെയും വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയും ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് നടപടി.

logo
The Fourth
www.thefourthnews.in