സെന്റ്‌  സേവിയേഴ്‌സ് സര്‍വകലാശാല
സെന്റ്‌ സേവിയേഴ്‌സ് സര്‍വകലാശാല

ഇന്‍സ്റ്റഗ്രാം പോസ്റ്റ് അവമതിപ്പുണ്ടാക്കിയെന്ന് ആരോപണം; അധ്യാപികയോട് രാജി ആവശ്യപ്പെട്ട് സര്‍വകലാശാല

ബിരുദ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി
Updated on
1 min read

സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്വിമ്മിങ് സ്യൂട്ട് ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത അധ്യാപികയോട് രാജി ആവശ്യപ്പെട്ട് സര്‍വകലാശാല. കൊല്‍ക്കത്ത സെന്റ് സേവിയേഴ്‌സ് സര്‍വകലാശാലയിലാണ് സംഭവം. ഒരു രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. പോസ്റ്റ്‌ സര്‍വകലാശാലയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്ന് സര്‍വകലാശാല വിലയിരുത്തി .

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ അച്ഛനാണ് നന്ദിനി ഗുഹയ്‌ക്കെതിരെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. നന്ദിനി ഗുഹയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു അധ്യാപികയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സര്‍വകലാശാല അടിയന്തരകമ്മിറ്റി വിളിച്ചു ചേര്‍ത്ത് നന്ദിനി ഗുഹയോട് വിശദീകരണം തേടിയിരുന്നു.

സര്‍വകലാശാലയില്‍ നിയമിക്കപ്പെടും മുന്‍പാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്നായിരുന്നു നന്ദിനിയുടെ വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാല നന്ദിനിയോട് രാജി ആവശ്യപ്പെട്ടത്.എന്നാല്‍ സര്‍വകലാശാല അന്വേഷണസമിതി അപമാനിച്ചെന്ന് ആരോപിച്ച് നന്ദിനി ഗുഹ പോലീസിന് പരാതി നല്‍കി .പരാതിയില്‍ പുര്‍ബ ജാദവ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

2021 ജൂണിലാണ് നന്ദിനി ഗുഹ സ്വിമ്മിങ്ങ് സ്യൂട്ട് ധരിച്ച രണ്ട് ചിത്രങ്ങള്‍ ഇന്‍സറ്റഗ്രാം സ്‌റ്റോറിയാക്കിയത് .അതിന് ശേഷമായിരുന്നു നന്ദിനിക്ക് സര്‍വകലാശാലയില്‍ നിയമനം ലഭിച്ചത് .

രണ്ട് യൂറോപ്യന്‍ സര്‍വകലാശാലകളില്‍ നിന്നും പി എച്ച് ഡി നേടിയ വ്യക്തിയാണ് നന്ദിനി ഗുഹ. 2021 ഓഗസ്റ്റ് ഒന്‍മ്പതിനാണ് സെന്റ്‌ സേവിയേഴ്‌സ് സര്‍വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗത്തിലെ അസിസ്റ്റന്റ്‌ പ്രഫസറായി നിയമിതയായത്. തൊട്ടടുത്ത മാസം തന്നെയാണ് അധ്യാപികയ്‌ക്കെതിരെ പരാതിയുയര്‍ന്നത്

logo
The Fourth
www.thefourthnews.in