പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹോം വർക്ക് ചെയ്തില്ല; തട്ടിക്കൊണ്ട് പോകൽ നാടകമിറക്കി എട്ടാം ക്ലാസുകാരൻ

ഗതാഗതക്കുരുക്കിൽ പെട്ട് ബൈക്ക് നിർത്തിയപ്പോൾ പെട്ടെന്ന് തനിക്ക് ബോധം വന്നുവെന്നും തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് താൻ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി പറഞ്ഞത്.
Updated on
1 min read

ഹോംവർക്ക് ചെയ്യാത്തതിനാൽ സ്കൂളിൽ പോകാനുള്ള മടികാരണം സ്വയം തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച് വിദ്യാർഥി. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ കോട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയാണ് തന്നെ ചിലർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ കഥ മാതാപിതാക്കളോട് പറഞ്ഞത്. വിവരമറിഞ്ഞ് പരിഭ്രാന്തരായ കുട്ടിയുടെ വീട്ടുകാർ സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചു.

പ്രതീകാത്മക ചിത്രം
രാജ്യത്ത് 20 വ്യാജ സർവകലാശാലകൾ; യുജിസി പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലയും

മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കൾ തന്റെ അടുത്തേക്ക് വന്ന് എന്തോ ഒരു വസ്തു മണപ്പിച്ചുവെന്നും ഇതോടെ താൻ അബോധാവസ്ഥയിലായെന്നുമാണ് കുട്ടി വീട്ടുകാരോട് പറഞ്ഞു. തുടർന്ന് മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, ഗതാഗതക്കുരുക്കിൽ പെട്ട് ബൈക്ക് നിർത്തിയപ്പോൾ പെട്ടെന്ന് തനിക്ക് ബോധം വന്നുവെന്നും തട്ടിക്കൊണ്ടുപോയവരുടെ പിടിയിൽ നിന്ന് താൻ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി പറഞ്ഞത്.

പ്രതീകാത്മക ചിത്രം
ഞങ്ങളെ ആരും വിശ്വസിച്ചിരുന്നില്ല, സത്യം പുറത്ത് വരാൻ ദൈവം വീഡിയോ വൈറലാക്കി: മണിപ്പൂരിലെ യുവതിയുടെ ഭര്‍ത്താവ്

സംഭവത്തിൽ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ കഥ കെട്ടിച്ചമച്ചതാണെന്ന് മനസ്സിലായത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, താൻ ഹോംവർക്ക് ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് ശിക്ഷ ഒഴിവാക്കാനാണ് കള്ളം പറഞ്ഞതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

ഒരു മാസത്തെ മഴക്കാല അവധിക്ക് ശേഷം ഹിമാചൽ പ്രദേശിലെ സ്കൂളുകൾ ജൂലൈ 31 ന് വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം.

logo
The Fourth
www.thefourthnews.in