സുധാ മൂര്‍ത്തിയുടെ  'നോൺവെജ് ഫോബിയ';
എയറിൽ നിര്‍ത്തി സോഷ്യല്‍ മീഡിയ

സുധാ മൂര്‍ത്തിയുടെ 'നോൺവെജ് ഫോബിയ'; എയറിൽ നിര്‍ത്തി സോഷ്യല്‍ മീഡിയ

വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ഒരേ സ്പൂൺ ഉപയോഗിക്കുമെന്നതാണ് തന്റെ പേടിയെന്ന് അഭിമുഖത്തിൽ സുധാ മൂർത്തി
Updated on
1 min read

ഭക്ഷണങ്ങളിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുള്ള എഴുത്തുകാരി സുധാ മൂർത്തിയുടെ അഭിപ്രായപ്രകടനം ട്വിറ്ററിലെ വലിയ ചർച്ചയായിരിക്കുകയാണ്. താൻ ശുദ്ധസസ്യാഹാരിയാണെന്നും പോകുന്നിടത്തെല്ലാം ഭക്ഷണം കരുതുമെന്നും ഇൻഫോഫിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ സുധാ മൂർത്തി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന സ്പൂണുകൾ ചിലപ്പോൾ മാംസാഹാരം കഴിക്കുന്നവരും ഉപയോഗിക്കുന്നതാകുമെന്ന ആശങ്കയും അവർ പങ്കുവച്ചിരുന്നു.

സുധാ മൂർത്തിയുടെ ഈ ആശങ്ക ട്വിറ്ററിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും സുധാമൂർത്തിയുടെ മരുമകനുമായ ഋഷി സുനക് മാംസാഹാരവുമായി നിൽക്കുന്ന ചിത്രം പല ഉപയോക്താക്കളും പങ്കുവച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഭാര്യയുടെ അമ്മയ്ക്കായി പ്രത്യേകം സ്പൂണുകൾ ഒരുക്കാറുണ്ടോയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകൾക്ക് അറിയേണ്ടത്. മറ്റ് വിമർശനങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽനിന്ന് സുധാ മൂർത്തി ചായ കുടിക്കുമോ എന്നതാണ് മറ്റൊരാളുടെ ചോദ്യം.

"ഭക്ഷണത്തിലല്ല, ജോലിയിലാണ് ഞാൻ സാഹസികത കാണിക്കുന്നത്. സത്യത്തിൽ എനിക്ക് പേടിയാണ്. ഞാനൊരു ശുദ്ധ സസ്യാഹാരിയാണ്. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കാറില്ല. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾക്ക് ഒരേ സ്പൂൺ ഉപയോഗിക്കുമെന്നതാണ് എനിക്ക് പേടി. അത് എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു! അതുകൊണ്ട് ഞങ്ങൾ പുറത്തുപോകുമ്പോൾ വെജ് റസ്റ്റോറന്റുകൾ മാത്രമേ തിരയാറുള്ളൂ. അല്ലെങ്കിൽ, ഒരു ബാഗ് നിറയെ റെഡി ടു ഈറ്റ് സാധനങ്ങൾ കൊണ്ടുപോകും," സുധ മൂർത്തി പറഞ്ഞു. ലോകത്ത് എവിടെ പോയാലും 25-30 ചപ്പാത്തിയും ഒരു കുക്കറും കൊണ്ടുപോകുമെന്നും മുത്തശ്ശിയിൽനിന്ന് പഠിച്ച ശീലമാണിതെന്നും അവർ പറയുന്നു.

logo
The Fourth
www.thefourthnews.in