ഹിന്ദുത്വ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ അധോലോക സംഘം

ഹിന്ദുത്വ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ അധോലോക സംഘം

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്
Updated on
1 min read

പഞ്ചാബില്‍ ഹിന്ദുത്വ നേതാവ് സുധീര്‍ സുരി കൊല്ലപ്പെട്ട സംഭവത്തില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക സംഘത്തിന്റെ നേതാവ് ഉത്തരവാദിത്വം ഏറ്റെടുത്തു. ലഖ്ബീര്‍ സിംഗ് ലാന്‍ഡയാണ് സുധീര്‍ സുരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ലഖ്ബീറിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.

അമൃത്സറിലെ ക്ഷേത്രത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശിവസേനയുടെ പ്രാദേശിക നേതാവായ സുധീര്‍ സുരിക്ക് വെടിയേറ്റത്. ആള്‍ക്കൂട്ടത്തില്‍ നിന്നെത്തിയ അക്രമി സുരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ സുരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹിന്ദുത്വ നേതാവിന്റെ കൊലപാതകം; ഉത്തരവാദിത്വം ഏറ്റെടുത്ത് കാനഡയിലെ അധോലോക സംഘം
അമൃത്സറില്‍ ക്ഷേത്രത്തിന് സമീപം വെടിവെയ്പ്പ്; ഹിന്ദുത്വ നേതാവ് കൊല്ലപ്പെട്ടു

വെടിവെയ്പ്പിന് തൊട്ടുപിന്നാലെ പോലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. സുരിയുടെ കുടുംബത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിന് ശേഷം വന്‍ പോലീസ് സന്നാഹത്തെയാണ് അമൃത്സറില്‍ വിന്യസിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികളുടെ പേരില്‍ നേരത്തെ ആരോപണവിധേയനായ വ്യക്തിയാണ് സുധീര്‍ സുരി.

logo
The Fourth
www.thefourthnews.in