മധ്യപ്രദേശില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു;  
അപകടം വ്യോമാഭ്യാസത്തിനിടെ, പൈലറ്റ് മരിച്ചു

മധ്യപ്രദേശില്‍ സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു; അപകടം വ്യോമാഭ്യാസത്തിനിടെ, പൈലറ്റ് മരിച്ചു

പുലര്‍ച്ചെ അഞ്ച് മണിയോടെ വ്യോമത്താവളത്തിന് സമീപം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അപകടം
Updated on
1 min read

മധ്യപ്രദേശിലെ മൊറേനയില്‍ രണ്ട് സൈനിക വിമാനങ്ങള്‍ തകര്‍ന്നുവീണു. യുദ്ധ വിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000 എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. വ്യോമാഭ്യാസത്തിനിടെയായിരുന്നു അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെ വ്യോമത്താവളത്തിന് സമീപം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മിറാഷ് 2000 വിമാനത്തിന്റെ പൈലറ്റ് അപകടത്തില്‍ മരിച്ചു. വിങ് കമാന്റർ ഹനുമന്ത് റാവു സാരഥിയാണ് മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ എല്ലാ വ്യോമസേനാംഗങ്ങളും പങ്കുചേരുന്നുവെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണ്.

ഇരു വിമാനങ്ങളും കൂട്ടിയിടിച്ചതാണോ അപകടകാരണമെന്ന് വ്യോമസേന പരിശോധിക്കും. സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in