സുഖ്‌വിന്ദര്‍ സിങ് സുഖു
സുഖ്‌വിന്ദര്‍ സിങ് സുഖു

ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവിന് ഹൈക്കമാന്‍ഡ് അംഗീകാരം; പ്രതിഷേധവുമായി പ്രതിഭ സിങ് അനുകൂലികള്‍

ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒറ്റ വരി പ്രമേയം പാസാക്കി തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരുന്നു
Updated on
1 min read

സുഖ്‍വിന്ദർ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നതില്‍ കോൺഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം. നിയമസഭാ കക്ഷിയോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. അതേസമയം, പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂലികള്‍ രംഗത്തെത്തി. ഷിംലയില്‍ സംഘടിച്ച് സുഖ്‍വിന്ദറിനെതിരെ മുദ്രാവാക്യം വിളിച്ചു.

40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തിലായിരുന്നു പാർട്ടി. പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്, പിസിസി മുന്‍ അധ്യക്ഷനും പ്രചാരണ സമിതി തലവനുമായ സുഖ്‍വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ ചേർന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് ഒറ്റ വരി പ്രമേയം പാസാക്കി.

സുഖ്‌വിന്ദര്‍ സിങ് സുഖു
ഹിമാചല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ അന്തിമ തീരുമാനം പ്രിയങ്കയുടേത്

ഇന്നലെയും പ്രതിഭാ സിങ്ങിനായി അനുകൂലികള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. എഐസിസി നിരീക്ഷകനായ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രവർത്തകർ തടയുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in