സുഖ്‌വിന്ദര്‍ സിങ് സുഖു
സുഖ്‌വിന്ദര്‍ സിങ് സുഖു

സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ; തീരുമാനം അംഗീകരിച്ച് പ്രതിഭാ സിങ്

മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയാകും
Updated on
1 min read

തര്‍ക്കങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദര്‍സിങ് സുഖുവിനെ പ്രഖ്യാപിച്ചു. ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും.

നാല് തവണ എംഎല്‍എ, മുന്‍ പിസിസി പ്രസിഡന്റ്, ഠാക്കൂര്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് തുടങ്ങിയ പ്രത്യേകതകളുള്ള സുഖ് വിന്ദര്‍ സിങിന് 23 എംഎല്‍എമാരുടെ പിന്തുണയുമുണ്ടായിരുന്നു. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാക്കുകയെന്ന തീരുമാനത്തില്‍ ഹൈക്കമാൻഡ് ഉറച്ചു നിന്നതോടൊണ് നറുക്ക് സുഖ് വിന്ദറിന് അനുകൂലമായത്. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്ന് പിസിസി അധ്യക്ഷ പ്രതിഭാ സിങ് പ്രതികരിച്ചു.

സുഖ്‌വിന്ദര്‍ സിങ് സുഖു
ഹിമാചലില്‍ സുഖ്‌വിന്ദര്‍ സിങ് സുഖുവിന് ഹൈക്കമാന്‍ഡ് അംഗീകാരം; പ്രതിഷേധവുമായി പ്രതിഭ സിങ് അനുകൂലികള്‍

മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിയിരുന്നു. പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ‌ഭാര്യയുമായ പ്രതിഭ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു.

സുഖ്‌വിന്ദര്‍ സിങ് സുഖു
ഹിമാചലില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി

40 സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഹിമാചലില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത സാഹചര്യത്തില്‍ ഹൈക്കമാൻഡും പ്രതിരോധത്തിലായിരുന്നു. പിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഭയ്ക്കായി പരസ്യമായി രംഗത്തുവന്നിരുന്നു.

logo
The Fourth
www.thefourthnews.in