നാല് സ്വതന്ത്രരുടെ പിന്തുണ; ജമ്മു കാശ്മീരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി നാഷണല്‍ കോണ്‍ഫറന്‍സ്

നാല് സ്വതന്ത്രരുടെ പിന്തുണ; ജമ്മു കാശ്മീരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി നാഷണല്‍ കോണ്‍ഫറന്‍സ്

ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താതെതന്നെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ 46 അംഗങ്ങളുടെ പിന്തുണയുണ്ട്
Updated on
1 min read

നാല് സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായി ഒമര്‍ അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്‍ഡെര്‍വാള്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച പ്യാരെ ലാല്‍ ശര്‍മ, ഛമ്പില്‍ നിന്നുള്ള സതീഷ് ശര്‍മ, സുരാന്‍കോട്ടില്‍നിന്ന് വിജയിച്ച ചൗധരി മുഹമ്മദ് അക്രം, ബാനിയില്‍നിന്നുളള ഡോ. രാമേശ്വര്‍ സിങ് എന്നിവരാണ് നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ലഫ്റ്റനന്‌റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് പേരെ ഉള്‍പ്പെടുത്താതെതന്നെ 90 അംഗ നിയമസഭയില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ 46 അംഗങ്ങളുടെ പിന്തുണയുണ്ട്. അതായത് കോണ്‍ഗ്രസിന്‌റെ പിന്തുണ ഇല്ലാതെതന്നെ എന്‍സിക്ക് കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകും. എന്നാല്‍ ഭൂരിപക്ഷം ചെറിയ മാര്‍ജിന്‍ ആയതുകൊണ്ടുതന്നെ എംഎല്‍എമാരെ എന്‍സിക്ക് കൂടെനിര്‍ത്തേണ്ടതുമുണ്ട്.

നാല് സ്വതന്ത്രരുടെ പിന്തുണ; ജമ്മു കാശ്മീരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി നാഷണല്‍ കോണ്‍ഫറന്‍സ്
സാംസങ് തൊഴിലാളി സമരം: പോലീസ് നടപടിയില്‍ വെട്ടിലായി ഡിഎംകെ, സഖ്യകക്ഷികളില്‍നിന്ന് സമ്മർദം; വ്യവസായ സൗഹൃദ മുഖം കാക്കാനാകുമോ സ്റ്റാലിന്?

ചൊവ്വാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകളിലും കോണ്‍ഗ്രസ് ആര് സീറ്റുകളിലുമാണ് വിജയിച്ചത്. ജമ്മു മേഖലയില്‍ ആധിപത്യം നേടിയിരുന്ന ബിജെപിക്ക് നേടാനായത് 29 സീറ്റുകളാണ്. എന്നാല്‍ മൂന്ന് സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അവരുടെ അംഗബലം 32 ആയി.

മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ തകര്‍ച്ചയാണ് ഉണ്ടായത്. 2014-ല്‍ 28 സീറ്റ് നേടിയ പാര്‍ട്ടിക്ക് ഇത്തവണ വിജയിക്കാനായത് മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ്.

ഇന്ന് നടന്ന നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാരുടെ യോഗത്തിന് പിന്നാലേ നിയമസഭാകക്ഷി നേതാവായി ഒമര്‍ അബ്ദുള്ളയെ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. ഒമര്‍ അബ്ദുള്ള തന്നെയാകും ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയുമാകുക.

logo
The Fourth
www.thefourthnews.in