നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി

നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി

ക്ലോക്ക് ചിഹ്നം അജിത് പവാര്‍ പക്ഷത്തിന് തന്നെ ഉപയോഗിക്കാമെന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു
Updated on
1 min read

മഹാരാഷ്ട്രയില്‍ നിലനില്‍പ്പിന്റെ പോരാട്ടത്തിന് തയാറെടുക്കുന്ന ശരദ് പവാര്‍ പക്ഷ എന്‍സിപിക്ക് തിരഞ്ഞെടുപ്പിന് മുമ്പേ കനത്ത തിരിച്ചടി. എന്‍സിപിയുടെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്ക് അടയാളം അനന്തരവനായ അജിത് പവാര്‍ നയിക്കുന്ന വിമത പക്ഷത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്തു ശരദ് പവാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

ക്ലോക്ക് ചിഹ്നം അജിത് പവാര്‍ പക്ഷത്തിന് തന്നെ ഉപയോഗിക്കാമെന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രസ്താവിച്ച താല്‍ക്കാലിക ഉത്തരവ് നിലനില്‍ക്കുമെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. ചിഹ്ന തര്‍ക്കത്തില്‍ അന്തിമ വിധി പിന്നീട് പ്രസ്താവിക്കുമെന്നും ബെഞ്ച് പറഞ്ഞു.

1999-ല്‍ കോണ്‍ഗ്രസ് വിട്ടിറങ്ങിയ ശരദ് പവാര്‍ ഒപ്പമിറങ്ങിയ പിഎ സാങ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ക്കൊപ്പമാണ് എന്‍സിപി സ്ഥാപിച്ചത്. അന്നു തൊട്ടു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ക്ലോക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അനന്തരവന്‍ അജിത് പവാറും അനുയായികളും പാര്‍ട്ടി പിളര്‍ത്തി ബിജെപി-ശിവസേന(ഷിന്‍ഡെ) പക്ഷത്തേക്കു പോയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

യഥാര്‍ത്ഥ എന്‍സിപി തങ്ങളാണെന്നു ചൂണ്ടിക്കാട്ടി ശരദ് പവാര്‍ പക്ഷവും അജിത് പവാര്‍ പക്ഷവും രംഗത്തുവന്നു. എന്നാല്‍ ഔദ്യോഗിക പക്ഷമായി അജിത് പവര്‍ ഗ്രൂപ്പിനെയാണ് ഗവര്‍ണര്‍ രാഹുല്‍ നര്‍വേക്കര്‍ അംഗീകരിച്ചത്. ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലോക്ക് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാര്‍ പക്ഷത്തിന് അനുവദിച്ചു കൊടുക്കുകയായിരുന്നു.

നിര്‍ണായക പോരിന് മുമ്പ് ശരദ് പവാറിന് തിരിച്ചടി; എന്‍സിപിയുടെ 'ക്ലോക്ക്' അജിത്തിന് തന്നെയെന്നു സുപ്രീം കോടതി
അജിത് പവാറിന്‌ ക്ലോക്ക്, ശരദ് പവാറിന് കാഹളം മുഴക്കുന്ന മനുഷ്യൻ; ചിഹ്നത്തിലെ തർക്കം തൽക്കാലം പരിഹരിച്ച് സുപ്രീംകോടതി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഈ തീരുമാനം വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടി ശരദ്പവാര്‍ സുപ്രം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തല്‍ക്കാലം ചിഹ്നം അജിത് പവാര്‍ പക്ഷത്തിന് അനുവദിക്കുന്നുവെന്നും അന്തിമ വിധി പിന്നീട് പ്രസ്താവിക്കാമെന്നുമായിരുന്നു കോടതിയുടെ വിധി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേ സമയം ശരദ് പവാര്‍ കരുത്ത് കാട്ടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചിഹ്നം വീണ്ടെടുക്കാന്‍ ശരദ് പവാര്‍ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തവണയും നിരാശയായിരുന്നു ഫലം.

logo
The Fourth
www.thefourthnews.in