മതചിഹ്നങ്ങളും പേരുകളും: രാഷ്ട്രീയ പാർട്ടികള്‍ക്കെതിരായ ഹര്‍ജി പിന്‍വലിച്ചു, മുസ്ലീംലീഗിന് ആശ്വാസം

മതചിഹ്നങ്ങളും പേരുകളും: രാഷ്ട്രീയ പാർട്ടികള്‍ക്കെതിരായ ഹര്‍ജി പിന്‍വലിച്ചു, മുസ്ലീംലീഗിന് ആശ്വാസം

ഹർജി പിൻവലിക്കാൻ സമ്മതം നൽകിയ ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സനദ്ദുഇൻ അമാനുള്ള എന്നിവരുടെ ബെഞ്ച് ഹൈക്കോടതിയെ സമീപിക്കാനും അനുമതി നൽകിയിട്ടുണ്ട്
Updated on
1 min read

രാഷ്ട്രീയ പാർട്ടികള്‍ മതചിഹ്നങ്ങളോ പേരുകളോ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുമതി. മുസ്ലിം ലീഗിനെയും ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) എന്നീ പാർട്ടികളെ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ് മുൻ ചെയർമാൻ സയ്ദ് വസീം റിസ്‌വി കോടതിയെ സമീപിച്ചത്. അതേസമയം, ഹർജി പിൻവലിക്കാൻ സമ്മതം നൽകിയ ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സനദ്ദുഇൻ അമാനുള്ള എന്നിവരുടെ ബെഞ്ച് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും അനുമതി നൽകി.

മതചിഹ്നങ്ങളും പേരുകളും: രാഷ്ട്രീയ പാർട്ടികള്‍ക്കെതിരായ ഹര്‍ജി പിന്‍വലിച്ചു, മുസ്ലീംലീഗിന് ആശ്വാസം
വിവാഹബന്ധം പിരിയാൻ ആറുമാസം കാത്തിരിക്കേണ്ട: സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്

ഡൽഹി ഹൈക്കോടതിയിൽ സമാനമായ ഹർജി നൽകിയിട്ടുണ്ടെന്ന് എഐഎംഐഎമ്മിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ തിങ്കളാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിലെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഹർജിക്കാരൻ തന്നെ പിൻവലിക്കാൻ അപേക്ഷിച്ചതായി ബെഞ്ച് അറിയിച്ചത്.

ഹർജി ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഹർജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ അർഥമുള്ള പേരുകളുള്ള രാഷ്ട്രീയ പാർട്ടികളുടെ രജിസ്‌ട്രേഷൻ തടയുന്ന വ്യവസ്ഥയും ഇല്ലെന്ന് കോടതിയെ കമ്മിഷൻ അറിയിച്ചിരുന്നു. ഹർജിക്കാരനായ റിസ്‌വി അടുത്തിടെ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയിരുന്നു. മതപരമായ അർത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുക മാത്രമല്ല, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കുകയും ചെയ്യണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

ഹർജി ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് മുസ്ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. ശിവസേന, ശിരോമണി അകാലി ദൾ മുതലായ പാർട്ടികൾ മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്നുണ്ടെങ്കിലും അവരെ ഹർജിയിൽ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ദവെ ചോദിച്ചിരുന്നു. ബിജെപി അവരുടെ ചിഹ്നമായി 'താമര' ഉപയോഗിക്കുന്നതിനാൽ അവരെയും കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കണമെന്ന് ബെഞ്ചിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മുൻപ് നടന്ന വാദത്തിൽ, മുസ്ലിം ലീഗിന്റെയും എഐഎംഐഎമ്മിന്റെയും പേരിൽ മുസ്ലിം എന്നുപയോഗിച്ചിട്ടുണ്ടെന്നും ഔദ്യോഗിക പതാകയിൽ ചന്ദ്രക്കലയും നക്ഷത്രങ്ങളുമുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ എടുത്തുപറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ വാദം കേട്ട കോടതി, ഒരു പ്രത്യേക സമുദായത്തെ മാത്രം ഉന്നം വയ്ക്കുന്നുവെന്ന ആരോപണത്തിന് ഇടം നൽകരുതെന്ന് സുപ്രീംകോടതിയും ഹർജിക്കാരനെ ഓർമിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in