ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ; ഹർജി തള്ളി സുപ്രീം കോടതി

ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ; ഹർജി തള്ളി സുപ്രീം കോടതി

ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി തള്ളിയത്
Updated on
1 min read

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

മാർച്ച് 5 ന് ബോംബെ ഹൈക്കോടതി നടത്തിയ വിധി പ്രഥമദൃഷ്ട്യാ യുക്തിസഹമാണെന്ന് പറഞ്ഞ സുപ്രീം കോടതി ''നിയമം പറയുന്നത് ഓരോ കേസിലും നിരപരാധിത്വത്തിന് ഒരു അനുമാനമുണ്ടെന്നാണെന്നും ഒരിക്കല്‍ കുറ്റവിമുക്തനാക്കാനുള്ള ഒരു ഉത്തരവുണ്ടായാല്‍ ആ അനുമാനം ബലപ്പെടുമെന്നും'' നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി തള്ളിയത്.

ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹാരാഷ്ട്ര സർക്കാർ; ഹർജി തള്ളി സുപ്രീം കോടതി
ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെതിരേ പോരാടി, മാവോയിസ്റ്റ് ചാപ്പ കുത്തി ജയിലിലടച്ചു; ഒടുവിൽ സായിബാബ കുറ്റവിമുക്തനാകുമ്പോള്‍

ശാരീരിക അവശതകൾ മൂലം വീൽചെയറിൽ കഴിയുന്ന സായിബാബ, മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹേം മിശ്ര എന്നിവര്‍ക്കൊപ്പം 2014 ലിലാണ് അറസ്റ്റിലായത്. ജെ എൻ യുവിലെയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികളെ മാവോയിസത്തിലേക്ക് സായിബാബയുടെ നേതൃത്വത്തിലുള്ള സംഘം റിക്രൂട്ട് ചെയ്യുന്നെന്നായിരുന്നു കേസ്.

2013 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജി എൻ സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻ ഐ എയും അന്വേഷണം ആരംഭിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കെതിരേ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ പോലീസ് നടപടിക്കെതിരേ സായിബാബ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. കേസില്‍ അഞ്ചുപേരെയും കോടതി കുറ്റ വിമുക്തരാക്കി. എല്ലാവരെയും ഉടൻ വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in