സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി

സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി

മെയ് 9നാണ് ഹർജി തള്ളിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്
Updated on
1 min read

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ 103ആം ഭരണഘടനാ ഭേദഗതി ശരിവച്ച വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജി തള്ളിയത്.മെയ് 9നാണ് ഹർജി തള്ളിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി
സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മെയ് 9ന് പരിഗണിക്കും

"ഭരണഘടനാ ഭേദഗതി ശരിവച്ച വിധിയിൽ തെറ്റില്ല. 2013 ലെ സുപ്രീംകോടതി ചട്ടങ്ങളിലെ ഓർഡർ XLVII റൂൾ 1 പ്രകാരം പുനഃപരിശോധന ഹർജി പരിഗണിക്കേണ്ട കാര്യമില്ല. അതിനാൽ ഹർജികൾ തള്ളുന്നു", കോടതി ഉത്തരവിൽ പറയുന്നു.

സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി
സാമ്പത്തിക സംവരണം: എന്താണ് 103ാം ഭേദഗതി? സുപ്രിം കോടതി ഉത്തരം തേടുന്ന ചോദ്യങ്ങള്‍ ഏതൊക്കെ?

2019ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം നടപ്പാക്കിയത്.സാമ്പത്തിക സ്ഥിതി നോക്കി സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. ആര്‍ട്ടിക്കിള്‍ 15(6), 16(6) വകുപ്പുകളാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്.

സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി
'സംവരണം പ്രാതിനിധ്യത്തിന്, സാമ്പത്തിക ഉന്നമനത്തിനല്ല' 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് പറയാൻ ഉള്ള കാരണങ്ങൾ

2020ല്‍ വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടു. കഴിഞ്ഞ വർഷം നവംബറിലാണ് പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലെ പ്രാരംഭ റിക്രൂട്ട്മെന്റിലും 10 ശതമാനം വരെ സംവരണം സുപ്രീംകോടതി ശരിവച്ചത്. നിയമം ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ചിൽ മൂന്ന് ജഡ്ജിമാരും ഇഡബ്ല്യുഎസ് ക്വാട്ടയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു. എന്നാൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകർക്കുന്നതാണ് ഭേദഗതിയെന്നാണ് ഹർജിക്കാരുടെ വാദം.

സാമ്പത്തിക സംവരണം: പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി
സംവരണ സമ്പ്രദായം പുനഃപരിശോധിക്കണം, അനിശ്ചിതമായി തുടരാനാവില്ല: സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി പറഞ്ഞത്
logo
The Fourth
www.thefourthnews.in