ഗ്യാന്‍വാപി പള്ളി
ഗ്യാന്‍വാപി പള്ളി

ഗ്യാന്‍വാപി കേസ്: ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര ചെയ്ത ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീംകോടതി

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കാലാവധി നീട്ടിയത്
Updated on
1 min read

ഗ്യാൻവാപി പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന പ്രദേശം സംരക്ഷിക്കാനും മുദ്രവയ്ക്കാനുമുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി സുപ്രീംകോടതി നീട്ടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് കാലാവധി നീട്ടിയത്. സംരക്ഷണം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സംഘടനകളുടെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് ഇറക്കിയത്.

ഗ്യാൻവാപി വിവാദവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ വ്യവഹാരങ്ങളും ഏകീകരിക്കുന്നതിനായി വാരാണസി ജില്ലാ ജഡ്ജിക്ക് മുമ്പാകെ അപേക്ഷ സമർപ്പിക്കാൻ ബെഞ്ച്, ഹിന്ദു കക്ഷികൾക്ക് അനുമതി നൽകി. കൂടാതെ, സർവേ കമ്മീഷണറെ നിയമിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീലിൽ മൂന്ന് ആഴ്ചയ്ക്കകം മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.

മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വാരണാസി സിവില്‍ കോടതി ഗ്യാന്‍വാപി പള്ളിയില്‍ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വേ നടത്താനും വീഡിയോ ചിത്രീകരിക്കാനും കോടതി ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്നാല്‍ പള്ളിക്കമ്മറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു. സര്‍വേ തുടരാനും മെയ് പതിനേഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

മെയ് പതിനാറിന് വാരണാസി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗം ഉള്ളതായി കണ്ടെത്തുകയും ശിവലിംഗം കണ്ടെത്തിയ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

എന്നാല്‍, ആരാധനാലയങ്ങളിലെ ചിത്രീകരണം 1991ലെ ആരാധനാ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. പക്ഷേ, കനത്ത സുരക്ഷയില്‍ മെയ് 14ന് വീണ്ടും ആരംഭിച്ച സര്‍വേ മെയ് പതിനാറോടെ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗം ഉള്ളതായി കണ്ടെത്തുകയും ശിവലിംഗം കണ്ടെത്തിയ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. സ്ഥലത്തിന്റെ സുരക്ഷാ ചുമതല ഏറ്റെടുക്കാന്‍ വാരണാസി ജില്ലാ കോടതിയോട് സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. പള്ളിക്കമ്മിറ്റി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഈ ഉത്തരവിന്റെ കാലാവധി ശനിയാഴ്ച അവസാനിക്കാൻ ഇരിക്കെയാണ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്.

ഗ്യാന്‍വാപി പള്ളി
ഗ്യാന്‍വാപി കേസ്; വിധി പറയുന്നത് വീണ്ടും മാറ്റി വാരണാസി കോടതി

ഇത്തരം ഹര്‍ജികളും മസ്ജിദുകള്‍ മുദ്രവെയ്ക്കുന്നതും മത സൗഹാര്‍ദത്തെ തകര്‍ക്കുമെന്നും ഇത് രാജ്യത്തുടനീളമുള്ള പള്ളികളെ ബാധിക്കുമെന്നുമാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. മുദ്രവച്ച കവറില്‍ വാരണാസി കോടതിയില്‍ സമര്‍പ്പിച്ച മസ്ജിദിലെ ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കകം ഹര്‍ജിക്കാര്‍ പുറത്തുവിട്ടതും വിവാദമായിരുന്നു.

logo
The Fourth
www.thefourthnews.in