മുഹമ്മദ് സുബൈറിന് സുപ്രീം കോടതി അഞ്ച് ദിവസത്തെ  ജാമ്യം അനുവദിച്ചു
മുഹമ്മദ് സുബൈറിന് സുപ്രീം കോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചു

മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാലജാമ്യം: പുറത്തിറങ്ങാനാവില്ല

യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
Updated on
1 min read

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അഞ്ച് ദിവസത്തേക്കാണ് ജാമ്യം. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചിന്‍റേതാണ് നടപടി.

മുഹമ്മദ് സുബൈറിന്റെ ജീവന് ഭീക്ഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ട്വീറ്റുകള്‍ ചെയ്യരുതെന്നും കോടതിയുടെ പരിധി വിട്ട് പോകരുതെന്നുമുള്ള ഉപാധികളും കോടതി മുന്നോട്ട് വച്ചു. യുപി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ഡല്‍ഹിയിലെ കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുബൈര്‍ ജയില്‍ മോചിതനാകില്ല.

മുഹമ്മദ് സുബൈര്‍
മുഹമ്മദ് സുബൈര്‍

നാല് വര്‍ഷം മുന്‍പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഫാക്ട് ചെക്കിങ്ങ് വെബ്സൈറ്റ് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ മൂന്ന് ഹിന്ദു നേതാക്കളെ ട്വീറ്റിലൂടെ അവഹേളിച്ചുവെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് ജൂണ്‍ 27 ന് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുബൈര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചിരുന്നു.

logo
The Fourth
www.thefourthnews.in